യാത്രക്കാർക്ക് ആശ്വാസം!! പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഉപയോഗിക്കാം; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാർക്ക് ആശ്വാസം!! പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഉപയോഗിക്കാം; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 08:51 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കുന്നതിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും പമ്പുടമകളുടേതല്ലെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.

പുതിയ ഉത്തരവ് പ്രകാരം പൊതുജനങ്ങൾക്ക് 24 മണിക്കൂറും ദേശീയ പാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചി മുറി ഉപയോ​ഗിക്കാം. മറ്റ് പ്രദേശങ്ങളിൽ ദീർഘദൂര യാത്രക്കാർക്കും ഉപഭോക്താക്കൾക്കും മാത്രമായി  ഉപയോ​ഗം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 17 ന് ഹൈക്കോടതി ഇറക്കിയ ഇടക്കാല ഉത്തരവിൽ ഭേദ​ഗതി വരുത്തിക്കൊണ്ടാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.  പെട്രോൾ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയായിരുന്നു  ഇടക്കാല ഉത്തരവ്. ഇത് സമൂഹത്തിൽ വലിയ ചർച്ചയാവുകയും വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു.

മുൻപ് തിരുവന്തപുരം ഉൾപ്പെടയുള്ള കോർപ്പറേഷനുകളിൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാ​ഗമായി പൊതുശൗചാലയം എന്ന രീതിയിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പമ്പുടമകൾ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയെടുത്തത്. ഇത്തരം ഒരു സാഹചര്യത്തിലാണ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചത്.  പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി.

Tags: High Courttoiletpetrol pump
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies