മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 06:10 pm IST
FacebookTwitterWhatsAppTelegram

കോഴി എന്ന പക്ഷി വർഗത്തിൽ ഗാല്ലുസ് (Junglefowl -Gallus), എന്ന ജെനുസിൽ പെട്ട കാട്ടുപക്ഷിയാണ് കാട്ടുകോഴികൾ.ഇന്നത്തെ വളർത്തു കോഴികളായ പല ഇനം കോഴിയുടെയും പൂർവ്വ ജനുസ്സ് അഥവാ കാരണമായ പ്രാഥമിക ഇനം ചുവന്ന ജംഗിൾഫൗൾ ആയിരുന്നു.

പ്രധാനമായും കരയിൽ ജീവിക്കുന്ന ഈ പക്ഷി തെക്കുകിഴക്കൻ പ്രദേശങ്ങളിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്നു. ഭൂമിയിലിന്ന് നാലു തരം കാട്ടുകോഴികളെ അവശേഷിക്കുന്നുള്ളു. അതിൽ ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്. കാട്ടുകോഴി നാട്ടുകോഴിയെ അപേക്ഷിച്ച് കൂടുതൽ ദൂരം പറക്കുന്നു. ഇവ പൊതുവെ മനുഷ്യനെ ഭയപ്പെടുന്ന ഇനമാണ്. മനുഷ്യരെ കണ്ടാൽ ഇവ പറന്നോ അടുത്തുള്ള മരക്കൊമ്പുകളിൽ ശരണം തേടിയോ രക്ഷപ്രാപിക്കും. എന്നാൽ ഇവ ഭക്ഷണം സമ്പാദിക്കുന്നത് നാട്ടുകോഴിയെപ്പോലെയാണ്‌.

രാത്രി ഒറ്റക്കോ കൂട്ടമായോ മരക്കൊമ്പുകളിൽ ചേക്കേറുകയാണ്‌ പതിവ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ്‌ സന്താനോല്പാദനകാലം.വിത്തുകള്‍, കായകള്‍, പുഴുക്കള്‍, ചിതല് തുടങ്ങിയ ജീവികളെ അകത്താക്കും. ചെറുശബ്ദം കേട്ടാല്‍ പോലും കാട്ടു കോഴി പേടിച്ചോടും. പൊതുവേ മനുഷ്യരോട് അടുപ്പമില്ല.

പൂവന്‍കാട്ടുകോഴിക്ക് ചിറകിന്റെ മുകള്‍ഭാഗത്ത് സ്വര്‍ണപ്പുള്ളികളും കഴുത്തില്‍ വെള്ളയോ മഞ്ഞയോ പുള്ളികളുമുണ്ട് . അടിവയറ്റില്‍ വെള്ളപ്പുള്ളികളൊഴിച്ചാല്‍ കാട്ടുകോഴികളിലെ പിടകള്‍ നാടന്‍കോഴികളെപ്പോലെ തന്നെയാണ്. അപൂര്‍വമായിട്ടാണെങ്കിലും കാട്ടുകോഴികള്‍ മനുഷ്യരുമായി ഇണങ്ങുന്ന കാഴ്ചയുണ്ട്. കാട്ടുകോഴികളുടെ മറ്റൊരു വകഭേദമാണ് ചെങ്കോഴികള്‍. കഴുത്തില്‍ നീണ്ട സ്വര്‍ണത്തൂവലുകളും നിറഞ്ഞ അങ്കവാലുകളുമുള്ളവയാണീ പക്ഷികള്‍. നാട്ടുപൂവനുമായും പിടയുമായും ഇവയ്‌ക്കു രൂപസാദൃശ്യം കാണാം. മണിക്കൂറില്‍ 35 കി.മീ. വരെ വേഗത്തില്‍ പായാന്‍ കാട്ടുകോഴികള്‍ക്കാകും

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് കാട്ടുകോഴികള്‍ മനുഷ്യനോട് ഇണങ്ങി നാട്ടുകോഴികളായി പരിണമിച്ചത്. രണ്ട് വിഭാഗവും കലര്‍ന്നപ്പോള്‍ സ്വാഭാവികമായും രണ്ടിന്റേയും ജീനുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു. കാട്ടുകോഴിയുടെ ശക്തമായ, വൈവിധ്യമേറിയ ജീന്‍ നാടന്‍ കോഴിയില്‍ പ്രതിരോധശേഷി കൂടിയ തലമുറയെ ഉത്പാദിപ്പിച്ചുവന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ഇപ്പോഴുള്ള കാട്ടുകോഴിയുടെ ഡിഎന്‍എ ഏറെ മാറിക്കഴിഞ്ഞുവെന്നാണ്.

Tags: Junglefowl
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies