മുന്‍മന്ത്രി ജി. സുധാകരന്റെ കവിത, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ഗോവന്‍ ഓണസ്മൃതി: മോഹന്‍ലാലുമായുള്ള അഭിമുഖം: ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുന്‍മന്ത്രി ജി. സുധാകരന്റെ കവിത, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ഗോവന്‍ ഓണസ്മൃതി: മോഹന്‍ലാലുമായുള്ള അഭിമുഖം: ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 03:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചിയിലെ ചടങ്ങില്‍ ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം പ്രശസ്ത സംവിധായകന്‍ ബ്ലെസി നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാരകനും താത്ത്വികാചാര്യനും തന്ത്രവിദ്യാപീഠം സ്ഥാപകനുമായിരുന്ന മാധവ്ജിയുടെ ജന്മശതാബ്ദി വര്‍ഷം മുന്‍നിര്‍ത്തി ‘മാധവം’, 75-ാം വാര്‍ഷികത്തില്‍ ഭാരത ഭരണഘടനയും അംബേദ്കര്‍ വീക്ഷണങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ‘മഥനം’, ഭാരതത്തിന്റെ പ്രതിരോധ, ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വികസനം പ്രതിപാദിക്കുന്ന ‘മോഹനം’ എന്നിങ്ങനെ മൂന്നു പതിപ്പുകളായാണ് ഓണപ്പതിപ്പ് വായനക്കാരിലെത്തുന്നത്. പ്രകാശനച്ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം, കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു. ബ്ലെസിയെ കെ.എം. ശ്രീദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ഗോവന്‍ ഓണ സ്മൃതി, മലയാളത്തിന്റെ അഭിനയ പ്രതിഭ മോഹന്‍ ലാല്‍, കഥകളി മുതല്‍ ശില്‍പ നിര്‍മാണം വരെ ഒരുപോലെ വഴങ്ങുന്ന ബഹുമുഖ പ്രതിഭ സദനം ഹരികുമാര്‍, പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക, പാട്ടെഴുത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷിബു ചക്രവര്‍ത്തി, പായ്‌വഞ്ചിയില്‍ ലോകം ചുറ്റിയ മലയാളി വനിത ദില്‍ന, ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമേറിയ ഏഴു കൊടുമുടികളും കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ എന്നിവരുമായുള്ള വിശദ അഭിമുഖങ്ങള്‍ ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതും വായനാ സമ്പന്നവുമാക്കുന്നു.

മലയാളികള്‍ തലമുറകളെത്ര കഴിഞ്ഞാലും മറക്കാത്ത മാസ്മരിക ഗാനങ്ങള്‍ സമ്മാനിച്ച കവി ശ്രീകുമാരന്‍ തമ്പി, ദേശമംഗലം രാമകൃഷ്ണന്‍, ഒ.വി. ഉഷ തുടങ്ങിയ മുന്‍നിരക്കാരുടെയും ഒപ്പം ഒട്ടേറെ യുവകവികളുടെയും കവിതകള്‍, 24 ചെറുകഥകള്‍, ഈടുറ്റ ഇരുപത്തഞ്ചിലേറെ ലേഖനങ്ങള്‍ എന്നിങ്ങനെ വായനാ വിഭവങ്ങള്‍ വേറേയുമുണ്ട്. സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്റെ കവിതയും ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതാക്കുന്നു.

Tags: Janmabhumi
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies