തിരുവോണത്തോണി നീരണിഞ്ഞു
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവോണത്തോണി നീരണിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 05:34 pm IST
Facebook
Twitter
WhatsAppTelegram

ആറന്മുള: തിരുവാറന്മുള പാർത്ഥസാരത്ഥി ക്ഷേത്രത്തിലെ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ പ്രധാനമായ തിരുവോണത്തോണി നീരണിഞ്ഞു. ആറന്മുള സത്രക്കടവിൽ നീരണിയിൽ ചടങ്ങ് നടന്നു.

തിരുവാറന്‍മുള പാര്‍ഥ സാരഥി ഭഗവാന് തിരുവോണ സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായിട്ടാണ് എല്ലാ വർഷവും തിരുവോണ തോണിയുടെ പുറപ്പെടല്‍. കാട്ടൂര്‍ മാങ്ങാട്ട് മഠത്തിലെ ഭട്ടതിരിക്ക് തിരുവാറന്‍മുളയപ്പന്‍റെ സ്വപ്ന ദര്‍ശനമുണ്ടായതുമായി ബന്ധപ്പെട്ടാണ് തിരുവോണ തോണിയുടെ ചരിത്രം.

കാല്കഴുകിച്ചൂട്ടിന് കാട്ടൂര്‍ മാങ്ങാട്ട് ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിച്ച ബാലന്‍ തിരുവോണ നാളില്‍ സദ്യക്കുള്ള വിഭവങ്ങള്‍ ആറന്‍മുളയില്‍ എത്തിച്ച് നല്‍കണമെന്ന് പറയുകയായിരുന്നു എന്നാണ് ഐതീഹ്യം. ആറന്‍മുളയപ്പനാണ് തന്റെ ആതിഥ്യം സ്വീകരിച്ചതെന്ന് സ്വപ്ന ദര്‍ശനത്തിലൂടെ മനസിലായ ഭട്ടതിരി പിന്നീട് തിരുവോണ നാളുകളിലേക്കുള്ള വിഭവങ്ങള്‍ തോണിയിലേറ്റി ആറന്‍മുളയിലെത്തിച്ചു. ഇന്നും ഭട്ടതിരിയുടെ പിന്‍മുറക്കാര്‍ ഈ ആചാരം പിന്തുടരുകയും ചെയ്യുന്നു.

തിരുവോണ സദ്യക്കുള്ള വിഭവങ്ങളും കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഭദ്രദീപവുമായി ഭട്ടതിരി തിരുവോണത്തോണിയില്‍ പുറപ്പെടും. തിരുവോണ ദിവസം പുലര്‍ച്ചെ 5.30 ഓടെ തിരുവോണ തോണി ആറന്‍മുള ക്ഷേത്ര കടവില്‍ എത്തും. പാര്‍ഥസാരഥിയെ പള്ളിയുണര്‍ത്തിയ ശേഷമാണ് തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. ആറന്‍മുളയിലെ എല്ലാ ദീപങ്ങളും അണച്ച ശേഷം തിരുവോണത്തോണിയില്‍ നിന്നുള്ള ഭദ്രദീപം കെടാവിളക്കിലേക്ക് പകരും. അത്താഴ പൂജക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന പണക്കിഴി ഭട്ടതിരി ക്ഷേത്ര ഭണ്ഢാരത്തില്‍ നിക്ഷേപിച്ച് കുമാരനെല്ലുരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.

Tags: Thiruvonathoni
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies