പത്തനംതിട്ട : വിശ്വകർമ്മ നവോത്ഥൻ ഫൗണ്ടേഷൻ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി. തിരുവല്ല തുകലശ്ശേരി മാതാ അമൃതാനന്ദമയി മഠം ഹാളിൽ നടന്ന യോഗത്തിൽ നിരവധി വിശ്വകർമ്മജർ പങ്കെടുത്തു.
പത്തനം തിട്ട ജില്ലാ പ്രെസിഡന്റ് എം ആർ വിക്രമൻ അധ്യക്ഷനായ ചടങ്ങിൽ വിശ്വകർമ്മ നവോത്ഥൻ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി വി ആർ നാരായണൻ ആമുഖ പ്രഭാഷണം നടത്തി. വി എൻ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. രഞ്ജിത്ത് അറയ്‌ക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഡോ: എസ് സബിത, വി എസ് എസ് സി റിട്ട. സയന്റിസ്റ്റ് ശ്രീ രമേശ് ചന്ദ്രൻ, അമൃത് രാജ്, ശ്രീമതി ജയശ്രീ ബാബു, സജി, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. വിശ്വകർമ ഡിജിറ്റിൽ മിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ച അരുൺ രാജ് നയിച്ചു.
ഇരുപത്തിയൊന്നുകോടി വരുന്ന വിശ്വകർമ്മ സമുദായത്തിന്റെ ദേശീയ തല ഏകീകരണത്തിനു ചുമതല വഹിക്കുന്ന VNF ദേശീയ കൗൺസിൽ അംഗം രാജേന്ദ്രൻ പുതിയതായി ചുമതല ഏറ്റ ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എങ്ങനെ സമുദായ ശാക്തീകരണം നടത്തണമെന്നും അത് എങ്ങനെ നമ്മുടെ സാമ്പത്തിക ഉന്നമനത്തിനും അതുവഴി രാജ്യപുരോഗതിയിലേക്കും കൊണ്ടുപോകണമെന്ന് അദ്ദേഹം ക്ലാസ് എടുത്തു.















