അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങളിൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ വാക്സിനെടുക്കാൻ താലിബാൻ അനുവദിക്കാത്തതെന്ത്? ശ്രദ്ധേയമായി കുറിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങളിൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ വാക്സിനെടുക്കാൻ താലിബാൻ അനുവദിക്കാത്തതെന്ത്? ശ്രദ്ധേയമായി കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 10:52 am IST
Facebook
Twitter
WhatsAppTelegram

അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന് ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ അഫ്ഗാനിലെ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതീവ ​ഗൗരവകരമായ വാർത്തയ്‌ക്ക് താഴെ സ്മൈലി ഇട്ടാണ് മലയാളി പ്രതികരിച്ചത്. അഫ്​ഗാനിലെ നിലവിലെ സാഹചര്യങ്ങൾ എങ്ങനെ ഇന്ത്യയ്‌ക്ക് എങ്ങനെ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുജനാരോ​ഗ്യ വിദ​ഗ്ധ ഡോ. ഷിം​ന അസീസ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

 കുറിപ്പിന്റെ പൂർണ്ണരൂപം

അഫ്ഗാനിലെ പൊതുജനാരോഗ്യവിഷയങ്ങൾ നമ്മളെ ബാധിക്കില്ല എന്ന തെറ്റായ ആത്മവിശ്വാസമാണ് അവിടെ ഭൂകമ്പാവശിഷ്ടങ്ങളിൽ പെട്ട് കിടക്കുന്ന സ്ത്രീകളെപ്പോലും അന്യപുരുഷന്മാർ തൊടില്ല എന്ന വാർത്തക്ക് കീഴെ നമ്മളിൽ പലരും പുച്ഛപരിഹാസങ്ങളായി വാരി വിതറിക്കൊണ്ടിരിക്കുന്നത്. എന്നാൽ വാസ്തവം, തൊട്ടയൽപക്കത്ത് നടക്കുന്ന പലതും നമ്മളെ തൊടാതെ പോകുന്നില്ല എന്നതാണ്.

ഇന്ത്യയുമായി മൂവായിരത്തിലേറെ കിലോമീറ്റർ അതിര് പങ്കുവയ്‌ക്കുന്ന പാക്കിസ്ഥാനും, നൂറിലേറെ കിലോമീറ്റർ ബോർഡർ പങ്ക്‌ വെക്കുന്ന അഫ്ഗാനിസ്ഥാനുമാണ് ഇന്നും ലോകത്ത് വൈൽഡ് പോളിയോ വൈറസ് സ്വാഭാവികമായി നിലനിൽക്കുന്ന രണ്ടേ രണ്ട് രാജ്യങ്ങൾ. വാക്സിൻ എടുക്കുന്നതിനെ പരിപൂർണ്ണമായി എതിർത്തും, പോലീസ് സംരക്ഷണത്തിൽ വാക്സിൻ നൽകാൻ പോകുന്ന ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിവെച്ചുകൊന്നുമൊക്കെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാൻ അനുകൂലികൾ പോളിയോ വൈറസിനെ നല്ലോണം കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെ ഭൂലോകത്ത് നിലനിർത്തുന്നുണ്ട്.

എന്താ അവിടങ്ങളിൽ വാക്സിൻ എടുക്കാൻ താലിബാൻ അനുവദിക്കാത്തത്? പ്രത്യേകിച്ച് വിശേഷമൊന്നുമില്ല, ഇവിടത്തെ പല വാക്സിൻ വിരുദ്ധർ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ‘പാശ്ചാത്യ രാജ്യങ്ങൾ മുസ്ലിം ജനസംഖ്യ കുറയ്‌ക്കാൻ വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുന്ന മരുന്നാണ് പോളിയോ വാക്സിൻ’ എന്ന ഗൂഢസിദ്ധാന്തം തന്നെയാണ് താലിബാന്റെയും പ്രചോദനം. നേരെ ചൊവ്വേ സ്കൂളിന്റെ പടി കാണാൻ ആർക്കും അനുമതി ഇല്ലാത്തത് കൊണ്ടും അഥവാ ചോദ്യം ചെയ്‌താൽ പടമാകുമെന്നത് കൊണ്ടും മറിച്ചു ചോദിക്കുമെന്നോ തിരുത്തുമെന്നോ പ്രതീക്ഷയുമില്ല.

ഞാനിപ്പോൾ ജോലി ചെയ്യുന്ന വടക്കൻ ബിഹാറിൽ ഗംഗയും കോസിയും ഉൾപ്പെടെ വലിയ നദികൾ പലപ്പോഴും ഇവിടത്തെ കണ്ണെത്താ ദൂരമുള്ള സമതല പ്രദേശങ്ങളിൽ വർഷാവർഷം പ്രളയവുമായി വന്ന്  ജനജീവിതം തൂത്തുവാരി എറിയാറുണ്ട്.

ആ വെള്ളവും ചേറും ദുർഘടപാതകളും മറികടന്ന്, ആകെയുള്ള കുടിലും മാറാനുള്ള ഉടുതുണിയും ദാൽ റൊട്ടിക്കുള്ള മാർഗമായ പശുവും വരെ ഒലിച്ചു പോയ മനുഷ്യർക്കിടയിലേക്ക് വാക്സിൻ ക്യാരിയറുമായി,  ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള വിവിധ ഐക്യരാഷ്‌ട്രസഭ ഏജൻസി ഉദ്യോഗസ്ഥർ  നൽകിയ ശിക്ഷണവും മേൽനോട്ടവും മുതൽക്കൂട്ടാക്കി സർക്കാർ സംവിധാനങ്ങൾ  വള്ളവും വണ്ടിയും പലപ്പോഴും കാൽനടയും ഒക്കെയായി കയറിയിറങ്ങിയാണ് 2010 വർഷത്തിൽ ബിഹാറിൽ നിന്നും അവസാന കേസ് ഫുൾ സ്റ്റോപ്പിട്ടു മടക്കി വെച്ചത്.

പൊതുവെ നൽകപ്പെടുന്ന കുത്തിവെപ്പ്  ഡോസുകൾ കൂടാതെ, വർഷത്തിൽ അഞ്ച് പൾസ് പോളിയോ റൗണ്ടും, രോഗം പടരാൻ സാധ്യതയുള്ള പുറമേ നിന്ന് ബിഹാരികൾ വീടണയുന്ന ആഘോഷസമയങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും മറ്റും  സമയമാസമയങ്ങളിൽ എക്സ്ട്രാ ഡോസുകളും പതിവായിരുന്ന  ഈ സംസ്ഥാനത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനനനിരക്കുള്ളത്. അന്ന് ഓടി നടന്ന് പോളിയോ വാക്സിൻ കുടിച്ച കുട്ടികളാണ് ഇന്ന് ഏഴും എട്ടും കുട്ടികളുടെ മാതാപിതാക്കളായി ഇവിടെയുള്ളത്. ‘പോളിയോ വാക്സിൻ വഴി വന്ധ്യംകരണം’ എന്ന ഗൂഢാലോചന  അസ്ഥാനത്താണെന്നതിന് തെളിവുകൾ ഉണ്ടെന്നർത്ഥം.

ഇന്ത്യയിൽ നിന്ന് അവസാന പോളിയോ കേസും കട്ടയും പടവും മടക്കി ഒരു ദശാബ്ദം പിന്നിട്ടിട്ടും,  ഇപ്പോഴും അക്യൂട്ട് ഫ്ലാക്സിഡ് പരലിസിസ് സർവേലൻസ് എന്ന പേരിൽ റിപ്പോർട് ആകുന്ന ഓരോ പരലിസിസ് കേസും  പോളിയോ അല്ലെന്ന് സർക്കാരിന് ടെസ്റ്റ് ചെയ്ത് ഉറപ്പിക്കേണ്ടി വരുന്നുണ്ട്. ദേഹത്ത് പൊങ്ങുന്ന വ്രണങ്ങൾ വസൂരി ആണോ എന്ന് ഇപ്പോഴാർക്കും പരിശോധിക്കേണ്ടി വരാറില്ലല്ലോ. രോഗചരിത്രങ്ങളുടെ താളുകളിലേക്ക് വാക്സിനേഷന്റെ സംഭാവനയാണത്. താലിബാൻ ഉള്ളിടത്തോളം കാലം പോളിയോ രോഗത്തിന്  ആ സൗഭാഗ്യം ഉണ്ടാകുന്ന മട്ടില്ല.

പോളിയോ വൈറസ്‌ മലത്തിൽ നിന്നും ഏതെങ്കിലും വിധേന വായിൽ എത്തിയാൽ ആ വ്യക്തിയെ രോഗിയാക്കാൻ കെൽപ്പുള്ള രോഗാണുവാണ്‌. പലപ്പോഴും ബോർഡർ കടന്ന് വന്നിരിക്കാൻ സാധ്യതയുള്ള വൈറസിനെ പിടിച്ച് നിർത്തി രോഗം തടയുന്നത് നമ്മുടെ മക്കൾക്ക് നൽകപ്പെട്ടിരിക്കുന്ന പോളിയോ വാക്സിനാണ്‌. ഭൂമിയിൽ എവിടെ വൈറസ് ബാക്കിയുണ്ടെങ്കിലും ഭീഷണിയുണ്ട്. നമ്മുടെ കഷ്ടകാലത്തിന് ഈ വൈറസുള്ളത് അയൽരാജ്യങ്ങളിൽ തന്നെയാണ്.

ഇക്കൊല്ലം അഫ്ഗാനും പാകിസ്ഥാനും റിപ്പോർട് ചെയ്തിരിക്കുന്നത് പതിനഞ്ച് പോളിയോ കേസുകളാണ്. മുഴുവൻ കേസുകളുടെ എണ്ണം റിപ്പോർട് ആകുന്നുണ്ടാകില്ല. മിണ്ടിയാൽ തോക്കെടുക്കുന്നിടത്ത് ഡിസീസ് സർവേലൻസിനും റിപ്പോർട്ടിങിനും പരിമിതികൾ ഉണ്ടാകണം. സ്ഥിതി അതിഭീകരം തന്നെയാണ്.

വിശദീകരിച്ചത് ഒരേയൊരു ഉദാഹരണമാണ്. ഇങ്ങനെ പല നൂറ് ദുരന്തങ്ങൾ, ഉത്തരമില്ലാത്ത പൊതുജനാരോഗ്യ ചോദ്യങ്ങൾ നാളെയുടെ ലോകത്തിനു മുന്നിലേക്ക് തീവ്ര ആശയങ്ങളുടെ വക്താക്കൾ മുന്നിലേക്ക് വെക്കുന്നുണ്ട്…

അതേ സമയം  നമ്മളാകട്ടെ, പുതിയ സിനിമ കാണുന്ന കണക്ക് പോപ്പ്കോൺ കൊറിച്ച് ഹേറ്റ് കമന്റിട്ട് രസിക്കുകയാണ്. മതതീവ്രതയെന്ന ഡൈനോസർ വരുന്നത് നമുക്ക് നേരെ കൂടിയാണ്. ആകെ തീയാളുമ്പോൾ ഞാനിതിൽ കക്ഷിയല്ല എന്നും പറഞ്ഞിരുന്നാൽ വെന്തു പോകാതെയൊന്നുമിരിക്കില്ല. ഒരു മതതീവ്രവാദവും ശരിയല്ല. അവരെ ഒറ്റപ്പെടുത്തുകയും പ്രതികരിക്കുകയുമാണ് വേണ്ടത്.

Tags: AfganDr. Shimna azeez
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies