മലപ്പുറത്ത് വൻ ആയുധശേഖരം പിടികൂടി; 20 എയർ ഗണ്ണുകളും 3 റൈഫിളും 200 ലധികം വെടിയുണ്ടകളും കണ്ടെത്തി; ഭാര്യ പിതാവിൻറെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതി ഉണ്ണിക്കമ്മദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വൻ ആയുധശേഖരം പിടികൂടി; 20 എയർ ഗണ്ണുകളും 3 റൈഫിളും 200 ലധികം വെടിയുണ്ടകളും കണ്ടെത്തി; ഭാര്യ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതി ഉണ്ണിക്കമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 08:51 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുകളും കണ്ടെത്തി. എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. 67 കാരനായ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പൊലീസിന്റെ പരിശോധന. എടവണ്ണ- അരിക്കോട് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പാലക്കാട് കഴിഞ്ഞ ദിവസം വെടിയുണ്ടയുമായി യുവാക്കൾ പിടിയിലായിരുന്നു . ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഉണ്ണിക്കമ്മദിലേക്ക് എത്തിയത്. ​ഗൾഫിലായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്.

രണ്ട് തോക്കുകൾ കൈവശം വയ്‌ക്കാനുള്ള ലൈസൻസ് ഇയാൾക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിന്റെ മറവിലാണ് വൻ ആയുധശേഖരം ഇയാൾ സൂക്ഷിച്ചത്. ​ വിൽപ്പനയായിരുന്നു ലക്ഷ്യമെന്നാണ്  നി​ഗമനം. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെടുത്തത്.

ഭാര്യ പിതാവ് എയർ ​ഗൺ റിപ്പയർ ചെയ്യുന്ന ആളായിരുന്നുവെന്നും ആ ബിസിനസ് താൻ നടത്തുകയാണ് തുടങ്ങി വിശ്വാസയോഗ്യമല്ലാത്ത മൊഴികളാണ് പ്രാഥമികചോദ്യം ചെയ്യലിൽ ഇയാൾ നൽകിയത്. ഇത്രയധികം ആയുധങ്ങൾ എവിടെ നിന്നും ലഭിച്ചതടക്കമുള്ള നിർണ്ണായക വിവരങ്ങൾക്കായി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാനായി മൂന്ന്  ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

Tags: GUNRiffle
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies