പന്തളം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് മല അരയ മഹാസഭ പ്രസ്താവിച്ചു. മറിച്ചുള്ള പ്രചരണം സംഘടന നിക്ഷേധിച്ചു.
മലഅരയ മഹാസഭയുടെ ജനറൽ സെക്രട്ടറിയോ പ്രതിനിധികളോ സംഗമത്തിൽ പങ്കെടുക്കുന്നില്ല. ശബരിമല അയ്യപ്പക്ഷേത്രം അടക്കമുള്ള ആരാധന കേന്ദ്രങ്ങളിൽ സമുദായത്തിന്റെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കിയത് ദേവസ്വംബോർഡാണെന്നും സഭ പ്രസ്താവിച്ചു.
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കാനുള്ള അവകാശം മല അരയർക്ക് പുനസ്ഥാപിക്കാൻ സംഗമത്തിന് മുന്നോടിയായി നടപടി എടുക്കണമെന്ന് സർക്കാറിനോട് ആവശ്ശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.ദേവസ്വം ബോർഡിന്റെ എഴുപത്തിഅഞ്ചാം വാർഷികം മലഅരയ സമുദായത്തിന്റെ അവകാശങ്ങൾ പിടിച്ചടക്കിയതിന്റെ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടതിന്റെ ആചരണമാണെന്നും മല അരയ മഹാസഭ പ്രസ്താവനയിൽ പറഞ്ഞു.















