പലസ്തീനെ പ്രത്യേക രാഷ്ട്രമായി അംഗീകരിച്ചതായി യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പലസ്തീനെ പ്രത്യേക രാഷ്‌ട്രമായി അംഗീകരിച്ചതായി യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2025, 10:26 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ പലസ്തീനെ രാഷ്‌ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നതായി ഞായറാഴ്ച സ്ഥിരീകരിച്ചു.അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ നീക്കം. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം.

ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ സ്വന്തം കക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു. യുകെയുടെ നീക്കം “പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാന പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ” ഉദ്ദേശിച്ചുള്ളതാണെന്നും അതേസമയം ഇത് ഹമാസിനുള്ള അംഗീകാരമല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടൻ സന്ദർശിച്ച് സംസാരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് യുകെ പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിച്ചത്.

ഈ മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനത്തെ ഇസ്രായേൽ അപലപിച്ചു. ഈ രാജ്യങ്ങൾ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്‌ക്കുന്നതായും ഇസ്രായേൽ ആരോപിച്ചു.

140-ലധികം രാജ്യങ്ങൾ പലസ്തീനെ പ്രത്യേക രാഷ്‌ട്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുന്നില്ല.

ബ്രിട്ടന്റെ പ്രഖ്യാപനത്തെ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2023-ൽ ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയും 2 വർഷമായി തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഈ യുദ്ധത്തിൽ 65,000-ത്തിലധികം ആളുകൾ മരിച്ചു.

Tags: UKFEATURED2Canada and Australia recognise PalestineUK recognise Palestine
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies