സാർത്ഥകമായ സാഹിത്യസപര്യയ്ക്ക് വിരാമം; എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു ; സംസ്കാര ചടങ്ങുകൾ നടന്നത്ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലുള്ള രുദ്രഭൂമിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാർത്ഥകമായ സാഹിത്യസപര്യയ്‌ക്ക് വിരാമം; എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു ; സംസ്കാര ചടങ്ങുകൾ നടന്നത്ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലുള്ള രുദ്രഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 06:10 pm IST
FacebookTwitterWhatsAppTelegram

മൈസൂർ: ഏഴ് പതിറ്റാണ്ടു നീണ്ട സാർത്ഥകമായ സാഹിത്യസപര്യയ്‌ക്ക് വിരാമമിട്ടുകൊണ്ട് കന്നഡ അക്ഷര കുലപതി എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു. മൈസൂരിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം.

കന്നഡ നാടിന്റെ ഹൃദയം കവർന്ന ആ സാഹിത്യകാരന് ഭാര്യ സരസ്വതി, കുടുംബാംഗങ്ങൾ, കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി തുടങ്ങി നിരവധി പ്രമുഖർ കണ്ണീരോടെ വിട നൽകി. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഭൈരപ്പയുടെ ആഗ്രഹപ്രകാരം, വളർന്നുവരുന്ന എഴുത്തുകാരി സഹന വിജയകുമാറും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അന്ത്യകർമങ്ങൾക്ക് ശേഷം, സഹന വിജയകുമാറും മക്കളും ചേർന്ന് ഭൈരപ്പയുടെ ചിതയ്‌ക്ക് തീ കൊളുത്തി. അതോടെ എസ്.എൽ. ഭൈരപ്പ പഞ്ചഭൂതങ്ങളിൽ ലയിച്ചു.

ഭൈരപ്പയുടെ അന്ത്യകർമങ്ങൾ ഹൈന്ദവ പാരമ്പര്യപ്രകാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടത്തി. പോലീസ് ഓഫീസർ ശിവാനന്ദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സംഘം ആദരസൂചകമായി ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചു.

കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി, ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. പ്രൽഹാദ് ജോഷിയും ഡോ. ​​എച്ച്.സി. മഹാദേവപ്പയും ചേർന്ന് ഭൈരപ്പയുടെ മക്കളായ രവിശങ്കറിനും ഉദയ് ശങ്കറിനും ദേശീയ പതാക കൈമാറി.

സരസ്വതി സമ്മാൻ, പത്മഭൂഷൺ അവാർഡ് ജേതാവും മുതിർന്ന എഴുത്തുകാരനുമായ എസ് എൽ ബൈരപ്പ (94) ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ രാഷ്‌ട്രോത്ഥാന ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയാണ് അന്തരിച്ചത് . മൈസൂരിൽ താമസിച്ചിരുന്ന എസ്.എൽ. ഭൈരപ്പ കുറച്ചു ദിവസങ്ങളായി രോഗബാധിതനായിരുന്നു.

പർവ്വ, ഉത്തരകാണ്ഡം, വംശവൃക്ഷം, വാരണാസം തുടങ്ങി നിരവധി കൃതികൾ എസ്എൽ ഭൈരപ്പ രചിച്ചു. ഗൃഹഭംഗ എന്ന നോവൽ സീരിയൽ ആയപ്പോൾ വംശവൃക്ഷ, തബ്ബലിയു നീനാടെ മകനേ എന്നീ നോവലുകൾ സിനിമയായി. ഇന്നും എസ്.എൽ.ഭൈരപ്പയുടെ രചനകൾ കർണാടകയിലെ ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു.എസ്.എൽ. ഭൈരപ്പയുടെ പല കൃതികളും മറാത്തി, ഗുജറാത്തി എന്നിവയുൾപ്പെടെ രാജ്യത്തെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിലെ ശാന്തേശിവരയിൽ 1931 ൽ ജനിച്ച ഭൈരപ്പയുടെ പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെ ആയിരുന്നു. കടുത്ത ദാരിദ്ര്യവും പ്ലേഗും ബാധിച്ച ഒരു അന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങൾ.

കടുത്ത ദാരിദ്ര്യത്തിലും മൈസൂരിൽ സെക്കൻഡറി, കോളേജ് പഠനം തുടർന്ന ഭൈരപ്പ സ്വർണ്ണ മെഡലോടെ എം.എ പാസായി. “സത്യവും സൗന്ദര്യവും” Satya mattu Soundarya (Truth and Beauty) എന്ന തീസിസിന് ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്ന് അദ്ദേഹം ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടി.

ഹുബ്ബള്ളി, ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാല, ഡൽഹി എന്നിവിടങ്ങളിൽ ലക്ചററായി ജോലി ചെയ്തിട്ടുള്ള ഭൈരപ്പ, 1961 ൽ ​​ ‘ധർമ്മശ്രീ’ എന്ന നോവൽ പ്രസിദ്ധീകരിച്ചു, തുടർന്ന് നാല് പതിറ്റാണ്ടിനുള്ളിൽ 21 നോവലുകൾ എഴുതി.

വംശവൃക്ഷ, തബ്ബാലിയു നീനാഡെ മകനേ, വോത്തയ എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി, അവാർഡുകൾ നേടിയിട്ടുണ്ട്. 1966-ൽ വംശവൃക്ഷ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡും, 1975-ൽ ദാതു എന്ന നോവൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും നേടി. ഭൈരപ്പ എഴുതിയ ഏറ്റവും വിവാദപരമായ നോവലുകളിൽ ഒന്നാണ് `പർവ’. മഹാഭാരത കാലഘട്ടത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പെരുമാറ്റരീതികളും നയങ്ങളും, അക്കാലത്തെ ജീവിത മൂല്യങ്ങളും, മരണത്തിന്റെ നിഗൂഢതയും നോവലിൽ ചിത്രീകരിച്ചിരിക്കുന്നു.

Tags: FEATURED2S. L. Bhyrappa
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies