എറണാകുളം: പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. വയനാട് സ്വദേശി ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
കൊച്ചി സ്വദേശിനിയായ പെൺകുട്ടിയെ ആണ് ക്രിസ്റ്റി ബിനു ഉപദ്രവിച്ചത്. ക്രൂരമായ ലൈംഗിക പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് നീണ്ട കാലം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാം വഴിയാണ് ക്രിസ്റ്റി ബിനുമായി പെൺകുട്ടി പരിചയപ്പെട്ടത്. പരിചയം മുതലെടുത്ത് ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി. തുടർന്നാണ് ഭീഷണിയും പീഡനവും. ക്രിസ്റ്റി ബിനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.















