കലാപ ഭൂമിയായി പാക് അധിനിവേശ കശ്മീർ; പ്രതിഷേധക്കാർക്ക് നേരെ പാക് സേന നടത്തിയ വെടിവയ്പ്പിൽ 12 പേ‍ർ കൊല്ലപ്പെട്ടു; ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ജെഎഎസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപ ഭൂമിയായി പാക് അധിനിവേശ കശ്മീർ; പ്രതിഷേധക്കാർക്ക് നേരെ പാക് സേന നടത്തിയ വെടിവയ്പ്പിൽ 12 പേ‍ർ കൊല്ലപ്പെട്ടു; ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ജെഎഎസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 05:11 pm IST
Facebook
Twitter
WhatsAppTelegram

മുസാഫറാബാദ് (പി‌ഒ‌കെ): പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സേന നടത്തിയ വെടിവയ്പ്പിൽ 12 പേ‍ർ കൊല്ലപ്പെട്ടു. മുസാഫറാബാദിലും ധീർകോട്ടിലും അഞ്ച് പേ‍ർ വീതവും ദാദ്യാലിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസും ശക്തമായി തുടരുകയാണ്.

പാക് ഭരണകൂടം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഐ.എസ്.ഐ.യുടെ പിന്തുണയുള്ള മുസ്ലീം കോൺഫറൻസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, പിഒകെ നിയമസഭയിൽ പ്രതിനിധ്യം എന്നിവ ഉൾപ്പെടെ 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

കഴിഞ്ഞ 70 വർഷമായി പിഒകെയിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ പ്രസ്ഥാനം പോരാടുന്നതെന്ന് ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. ഒന്നുകിൽ ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് നൽകുക, അല്ലെങ്കിൽ പൊതുജനങ്ങളുടെ രോഷം നേരിടുക. നിലവിലെ പണിമുടക്ക് ‘പ്ലാൻ എ’ മാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കമ്മിറ്റിക്ക് കടുത്ത ‘പ്ലാൻ ഡി’ ഉൾപ്പെടെയുള്ള കർശനമായ തന്ത്രങ്ങളുണ്ടെന്നും അദ്ദേഹം ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി

മേഖലയിലുടനീളം മാർക്കറ്റുകൾ, കടകൾ, ഗതാഗത സേവനങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. സാധാരക്കാർക്കാരെ വെടിവച്ച് കൊല്ലുന്ന പാക് സൈന്യത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുസാഫറാബാദിനൊപ്പം, റാവലകോട്ട്, നീലം വാലി, കോട്‌ലി എന്നിവിടങ്ങളിൽ നിന്നും അക്രമ സംഭവങ്ങളും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാക് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 200 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

പ്രക്ഷോഭം അടിച്ചമർത്താൻ ഇസ്ലാമാബാദ് ആയിരക്കണക്കിന് അധിക സൈനികരെ പി‌ഒ‌കെയിലേക്ക് അയച്ചിട്ടുണ്ട്. മേഖലയിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.  പി‌ഒ‌കെയിൽ പാകിസ്ഥാൻ സേന നടത്തുന്ന അതിക്രമങ്ങൾ ആഗോള വേദികളിൽ ഉയരുന്നുണ്ട്.  ‘ഫ്രണ്ട്‌സ് ഓഫ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ എന്ന  സംഘടന വ്യാഴാഴ്ച ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു

Tags: POK
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies