ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കം ; നിരവധി സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കം ; നിരവധി സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2025, 04:24 pm IST
FacebookTwitterWhatsAppTelegram

കാസര്‍കോട്: മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ കാസര്‍കോട് തുടക്കമാകും. നാളെ വൈകുന്നേരം 3 മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍വെച്ച് ഉദ്ഘാടനം ചെയ്യും.

ഇന്ന് ശ്രീനാരായണ ഗുരുസ്വാമി പ്രതിഷ്ഠ നടത്തിയ മംഗലാപുരം കുദ്രോളി ഗോകര്‍ണ്ണ നാദേശ്വര ക്ഷേത്രത്തില്‍ നിന്നും യാത്രയ്‌ക്കുളള ദീപത്തിന്റെ തിരി തെളിയിച്ച് സന്യാസിമാര്‍ കേരളത്തിലേക്ക് യാത്ര തിരിക്കും. കേരളത്തിന്റെ അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് ധര്‍മ്മ സന്യാസിമാരെ സ്വീകരിച്ച് കേരളത്തിലേക്ക് ആനയിക്കും. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ രാത്രിയോടെ ദീപം എത്തിക്കും. നാളെ രാവിലെ 9ന് മധൂരില്‍ നിന്നും ദീപവുമേന്തി സന്യാസിവര്യന്മാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമുദായ നേതാക്കന്മാര്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ ചിന്മയ വിദ്യാലയത്തില്‍ ഒത്തുകൂടും. തുടര്‍ന്ന് 10 മുതല്‍ ചിന്മയ വിദ്യാലയ സിബിസി ഹാളില്‍ ഹൈന്ദവ നേതൃ സമ്മേളനം നടക്കും. ഉച്ചയ്‌ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറോളം സന്യാസിവര്യന്മാരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടപ്പു മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും.

വൈകിട്ട് 3ന് നടക്കുന്ന ധര്‍മ്മ സന്ദേശയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കൊളത്തുര്‍ അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍, ഉപ്പള കൊണ്ടവോര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി തുടങ്ങി നിരവധി സന്യാസി ശ്രേഷ്ഠന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. 21 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തും.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സന്യാസിയാത്ര നടത്തുന്നത്. കേരളത്തിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാർക്ക് പുറമെ, ഉഡുപ്പി, ദക്ഷിണ കന്നഡ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ മുഖ്യസ്ഥൻമാർ, ജനപ്രതിനിധികൾ ആധ്യാത്മിക ആചാര്യന്മാർ എന്നിവരും യാത്രയിൽ അണിചേരും. ‘കേരളം കേരളത്തനിമയിലേക്ക്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് യാത്ര. നൂറുകണക്കിന് വാഹനങ്ങൾ യാത്രക്ക് അകമ്പടി സേവിക്കും.എല്ലാ ജില്ലകളിലും യാത്രയ്‌ക്ക് സ്വീകരണം നൽകും. വിരാട ഹിന്ദു സമ്മേളനങ്ങളും ഉണ്ടാകും

സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, സാധൂവിനോദ്, സ്വാമി തത്വാനന്ദ സരസ്വതി, വേദവേദാമൃതാനന്ദ ചൈതന്യ, ബ്രഹ്മകുമാരി വിജയലക്ഷ്മി, ബ്രഹ്മചാരിണി ദിശാചൈതന്യ, സ്വാഗത സംഘം ചെയര്‍മാന്‍ മധുസൂദനന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: Dharma Sandesha YatraMargdarshak Mandal
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies