കോഴിക്കോട്: ബാലുശ്ശേരിയിൽ മദ്രസയിലെ അധ്യാപകൻ പോക്‌സോ കേസിൽ പിടിയിലായി. കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം.
ബൈക്കിൽ ലിഫ്റ്റ് നൽകിയായിരുന്നു പീഡനം. ഇയാൾക്കെതിരെ സമാന രീതിയിൽ വെറെയും കേസുകൾ നിലവിലുണ്ട്. റോഡരികിൽ ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളെ ലിഫ്റ്റ് നൽകിയാണ് ഇയാൾ ചൂഷണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടിയിൽ വച്ചാണ് എസ്ഐ ഗ്രീഷ്മയുടെ നേതൃത്വത്തിലുള്ള സംഘം ഫൈസലിനെ അറസ്റ്റ് ചെയ്തത്.















