ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2025, 03:22 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ മുഴുവൻ ഇന്ന് പ്രകാശത്തിന്റെതിരമാലയാൽ നിറഞ്ഞിരിക്കുന്നു. ദീപാവലി, ഇരുട്ടിനെ തോൽപ്പിച്ച് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന ഉത്സവം, 2025-ലും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. വീടുകൾ മിന്നുന്ന ദീപങ്ങളാൽ അലങ്കരിക്കപ്പെടുമ്പോൾ, നഗരങ്ങളുടെയും ഗ്രാമ-ങ്ങളുടെയും ആകാശം ആഘോഷത്തിന്റെ നിറങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു.

നന്മയുടെ ജയമാണ് ദീപാവലിയുടെആത്മാവ്

ദീപാവലി മതാചാരങ്ങളിലൊതുങ്ങുന്ന ഒരു ഉത്സവമല്ല; അത് മനുഷ്യജീവിതത്തിന്റെനന്മയെ ഉയർത്തിപ്പിടിക്കുന്ന ഒരു ആത്മീയ പാഠമാണ്. പുരാണങ്ങൾ പറയുന്നത് പോലെ, ശ്രീരാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയ ദിനത്തിന്റെഓർമ്മയായി, ജനങ്ങൾ ദീപങ്ങൾ തെളിച്ച് അദ്ദേഹത്തെ വരവേൽക്കുകയായിരുന്നു. ആ പ്രകാശം ഇന്നും ഒരേസന്ദേശം പറയുന്നു – അവസാനം നന്മ ജയിക്കും.

പുതിയ കാലത്തിന്റെദീപങ്ങൾ

2025-ലെ ദീപാവലി പരിസ്ഥിതി ബോധത്തോടെയാണ് ഇന്ത്യ ആഘോഷിക്കുന്നത്. ‘ഗ്രീൻ ദീപാവലി’യുടെമുദ്രാവാക്യം ഉയർത്തി നിരവധി നഗരങ്ങൾ ഇക്കോ-ഫ്രണ്ട്‌ലി പടക്കങ്ങൾക്കും പരമ്പരാഗത എണ്ണ ഉപയോഗിച്ചുള്ള ദീപങ്ങൾക്കും മുൻഗണന നൽകി. കേരളത്തിലും ക്ഷേത്രങ്ങളും വീടുകളും തൈലദീപങ്ങളുടെ നിരകളാൽ അലങ്കരിച്ചിരിക്കുകയാണ്. തൃശൂർ, തിരുവനന്തപുരം, കൊല്ലം തുടങ്ങി പ്രധാന നഗരങ്ങളിൽ ക്ഷേത്രങ്ങൾ പ്രത്യേക പൂജാ ശോഭയിലുണ്ട്.ഇരുട്ടിന്മേൽ പ്രകാശത്തിന്റെവിജയം പ്രഖ്യാപിക്കുന്ന മഹോത്സവമാണ്ദീപാവലി. ഈ വർഷം, 2025ൽ, ദീപാവലി പ്രധാനദിനം ഒക്ടോബർ 20-നാണ് ആചരിക്കുത്. ധനത്രയോദശിഒക്ടോബർ 18-നു ആരംഭിച്ച്, നരക ചതുർദശി, പ്രധാനദീപാവലി, ഗവണവ്രതം, ഭായി ദൂജ്എിങ്ങനെ അഞ്ചു ദിവസങ്ങളിലായി ഉത്സവം നീളുന്നു.

അർത്ഥവും പ്രാധാന്യവും

‘ദീപാവലി” എന്നത് ദീപങ്ങളുടെ നിര എന്നാണ് സംസ്‌കൃത അർത്ഥം. ഇരുട്ടിന്മേൽ പ്രകാശത്തിന്റെ, ദോഷത്തിന്മേൽ സത്യത്തിന്റെ, ദു:ഖത്തിന്മേൽ ആനന്ദത്തിന്റെവിജയഘോഷം. ഹിന്ദു പുരാണപ്രകാരം, രാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയതിന്റെഓർമ്മയ്‌ക്കായാണ് ഈ ഉത്സവംആരംഭിച്ചതെന്നാണ്‌വിശ്വാസം. ചിലർ ലക്ഷ്മിദേവിയെസ്വാഗതം ചെയ്യുന്ന ദിനമായും, മറ്റുചിലർ നരകാസുരന്റെവധസ്മരണയായും ആചരിക്കുന്നു.

ആചാരങ്ങളും അലങ്കാരങ്ങളും

ദീപാവലിക്ക് മുന്നോടിയായി വീടുകൾ വൃത്തിയാക്കുകയും, പുതുവസ്ത്രം ധരിക്കുകയും, ദീപങ്ങൾ തെളിയിക്കുകയും, രംഗോലി കൊണ്ട് വീടുകൾ അലങ്കരിക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങൾ, പഴങ്ങൾ, പായസം, ഉത്സവവിഭവങ്ങൾ എിവയൊക്കെയാണ്‌വീടുകളിലെ രുചിമണം.ലക്ഷ്മിപൂജയാണ്ദീപാവലിയുടെ ഹൃദയം-സമൃദ്ധിയുടെ ദേവതയെ വീടുകളിൽ സ്വാഗതം ചെയ്യുതിന് കുടുംബം മുഴുവനും ദീപങ്ങൾ തെളിയിക്കുന്നു.

ഗ്രീൻ ദീപാവലിക്ക് പ്രാധാന്യം

പഴയ വർഷങ്ങളിലെ പോലെ പടക്കങ്ങൾ പൊട്ടിക്കാമെങ്കിലും, പരിസ്ഥിതി സംരക്ഷണത്തിനായി ഇപ്പോൾ ഗ്രീൻ ദീപാവലിയെകൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. അഹമ്മദാബാദ്, ഡെൽഹി തുടങ്ങിയ നഗരങ്ങളിൽ ഇക്കോഫ്രണ്ട്‌ലി പടക്കങ്ങൾ മാത്രമേഅനുവദിച്ചിട്ടുള്ളു. പടക്കങ്ങൾ മൂലം വായു മലിനീകരണം ഗുരുതരമാകുസാഹചര്യത്തിൽ, പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആത്മീയതയും ഐക്യവും

ദീപാവലി മതപരമായ ഉത്സവമല്ലാത്തതും ഭാഷ, മതം, പ്രദേശം എന്നീ അതിരുകൾക്കപ്പുറം ഒരുമയുടെയും സന്തോഷത്തിന്റെയും ആഘോഷം. കാതോരമുള്ള ദീപങ്ങൾ വെളിച്ചമാകുമ്പോൾ, മനസ്സിലും പ്രതീക്ഷയുടെദീപം തെളിയിക്കുന്നു.

കേരളത്തിൽ ദീപാവലി
കേരളത്തിൽ ദീപാവലി ആഘോഷം പ്രധാനമായും പൂജ, ദീപാരാധന, ക്ഷേത്രവിളക്ക്,മുതലായ രീതിയിലാണ്. വീടുകളിൽ മണ്ണിൽ ദീപങ്ങൾ വെച്ച് തെളിയിക്കുക, ഉച്ചയ്‌ക്ക് പ്രത്യേക വിഭവങ്ങൾ പാകം ചെയ്യുക തുടങ്ങിയവ ആചാരങ്ങളിൽ ഉൾപ്പെടുന്നു.

ദീപാവലിയുടെ ചരിത്രം

ദീപാവലിയുടെപ്രധാനമായ ചരിത്രപരമായ വ്യാഖ്യാനം രാമായണവുമായി ബന്ധപ്പെട്ടതാണ്. അയോധ്യയുടെ രാജകുമാരനായ ശ്രീരാമൻ, പതിനാലു വർഷത്തെ വനവാസത്തിനുശേഷം രാവണനെ തോൽപ്പിച്ച് സീതയോടും ലക്ഷ്മണനോടും കൂടെഅയോധ്യയിലേക്ക് മടങ്ങിയ ദിവസം ആയിരുന്നു ദീപാവലി. അയോധ്യവാസികൾ അവരുടെ പ്രിയ രാജകുമാരന്റെ വരവിനെ ആനന്ദത്തോടെവരവേൽക്കാൻ ദീപങ്ങൾ തെളിയിച്ച് നഗരമൊട്ടാകെ പ്രകാശം പരത്തി അതുകൊണ്ട് ദീപാവലി ‘പ്രകാശത്തിന്റെ ഉത്സവം’ ആയി പരിഗണിക്കപ്പെട്ടു.

ലക്ഷ്മി ദേവിയുടെഉത്ഭവവുമായി ബന്ധം

പുരാണങ്ങൾ പ്രകാരം, സമുദ്രമഥന സമയത്ത് മഹാലക്ഷ്മി ദേവി ക്ഷീരസമുദ്രത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ദേവതകളും അസുരന്മാരും അമൃതം നേടുതിനായി സമുദ്രം മഥിക്കുന്നതിനിടെ, ധനസമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ആവിർഭവിച്ച ദിനമാണ്ദീപാവലി ദിനം എന്നാണ് വിശ്വാസം. അതുകൊണ്ട് ലക്ഷ്മി പൂജ ഈ ദിനത്തിലെമുഖ്യ ആചാരമായി മാറി.

നരകാസുര വധവുമായി ബന്ധം

ദീപാവലി ദിനത്തോടൊപ്പം മറ്റൊരു കഥയും ബന്ധപ്പെട്ടിരിക്കുന്നു.നരക ചതുർദശി. അസുരരാജനായ നരകാസുരൻ നിരപരാധികളായ ജനങ്ങളെ പീഡിപ്പിച്ചപ്പോൾ, ശ്രീകൃഷ്ണൻ അദ്ദേഹത്തെ വധിച്ചു. നരകാസുരന്റെമരണത്തോടെ ദോഷത്തിന്റെ അന്ത്യവും സത്യത്തിന്റെവിജയവും സംഭവിച്ചു എന്ന് വിശ്വസിക്കുന്നു. ഈ ദിനത്തിൽ കുളിച്ച്, വൃത്തിയാക്കി,ദീപങ്ങൾ തെളിയിക്കുന്നത്ആത്മശുദ്ധിയുടെ പ്രതീകമായികണക്കാക്കുന്നു.

മഹാവീരനും ബുദ്ധമതവുമായി ബന്ധം
ജൈനമതത്തിൽ, ദീപാവലി മഹാവീരൻ മോക്ഷം (മുക്തി) പ്രാപിച്ച ദിനമായി ആചരിക്കുുന്നു. എ ഡി 527ൽ, മഹാവീരൻ ജീവൻ വെടിയുമ്പോൾ ദീപങ്ങൾ തെളിച്ച് അനുയായികൾ അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിച്ചു. അതുകൊണ്ട്തന്നെ ജൈനമതത്തിൽ ദീപാവലി ആത്മജ്ഞാനത്തിന്റെ ദിനമായാണ് കരുതുത്. ബുദ്ധമതത്തിന്റെചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് നേപ്പാളിലും ശ്രീലങ്കയിലുമുള്ള തേരവാദികൾ, ദീപാവലി ദിനം ബുദ്ധന്റെ കരുണയും പ്രബോധനവും ഓർക്കുന്ന ദിനമായി ആചരിക്കുന്നു.

എഴുതിയത്: ശരത് മുരളി
ഫോൺ: 9188275248

Tags: SUBDeewali Celebration
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies