ജനീവ: ആഭ്യന്തരകലാപത്തിൽ വിറച്ച് സുഡാനി. ആറ് ദിവസങ്ങൾ നീണ്ട കലാപത്തിൽ 2,500 ലേറെ പേർ മരിച്ചു. കഴിഞ്ഞ ദിവസം സൗദി ആശുപത്രിയിൽ നടന്ന കൂട്ടക്കൊലയിൽ 460 പേരാണ് മരിച്ചത്. സുഡാനിലെ എൽ ഫാഷർ നഗരത്തിലും പരിസരപ്രഗദേശങ്ങളിലുമാണ് വ്യാപക ആക്രമണം നടന്നത്. 18 മാസമായി തുടരുന്ന ആർഎസ്എഫ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളും സ്ത്രീകളും ലൈംഗികാതിക്രമത്തിന് ഇരയായി.
ആശുപത്രികളിലും വീടുകളിലും ആക്രമണം നടത്തി. സുഡാനിലെ ആശുപത്രിയിൽ എത്തിയ സംഘം ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീട് മറ്റ് ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവച്ചുകൊലപ്പെടുത്തി.
സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സ്പോർട് ഫോഴ്സുനായാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഒരുവർഷമായി തുടരുകയാണെങ്കിലും എൽ ഫാഷൻ നഗരം പൂർണമായും റാപ്പിഡ് സപോർട് ഫോഴ്സ് പിടിച്ചെടുത്തതോടെയാണ് ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.















