വിദ്വല്‍ സദസ്സിന്റെ കേളികൊട്ടുയരുന്നു; രേവതി പട്ടത്താനം 4 ന്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്വല്‍ സദസ്സിന്റെ കേളികൊട്ടുയരുന്നു; രേവതി പട്ടത്താനം 4 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2025, 09:30 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജാവിന്റെ അധ്യക്ഷതയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്വല്‍ സദസ്സായ രേവതിപട്ടത്താനത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ പട്ടത്താനം 4ന് നടക്കും. പാരമ്പര്യമായി പട്ടത്താനസദസ് നടത്തിവന്നിരുന്ന വാതില്‍മാടത്തില്‍ ശാസ്ത്രസദസും തുടര്‍ന്ന് രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിക്കല്‍ ചടങ്ങും നടക്കും. 9 ന് തളിക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ പ്രവേശിക്കും. 9.40ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ രേവതി പട്ടത്താനം ഉദ്ഘാടനം ചെയ്യും. വേദിയില്‍ മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്‌കാരം തൃപ്പുണിത്തുറ ഗവ. സംസ്‌കൃത കോളജിലെ ജോതിഷവിഭാഗം മേധാവി ഡോ. ഇ.എന്‍. ഈശ്വരന് സമ്മാനിക്കും.

തുടര്‍ന്ന് യജുര്‍വേദ സംഹിതയും ‘യാവദധികാരാധികരണം’ എന്ന വിഷയത്തില്‍ വാക്യാര്‍ത്ഥ സദസും ഉണ്ടായിരിക്കും. ഉച്ചയ്‌ക്കുശേഷം അക്ഷരശ്ലോക സദസ്. തുടര്‍ന്ന് ‘ഭാരതീയകലകളും ആര്‍ഷമൂല്യങ്ങളും’ വിഷയത്തെ അടിസ്ഥാനമാക്കി ഡോ. പി.കെ. മാധവനും, ‘വ്യക്തി, സമൂഹം, ജീവിതം-സംസ്‌കൃത കാവ്യമണ്ഡലം നല്കുന്ന ചില സന്ദേശങ്ങളും നിരീക്ഷണങ്ങളും’ വിഷയത്തില്‍ അമൃത യൂണിവേഴ്സിറ്റി എയറോസ്പേസ് വിഭാഗം പ്രൊഫസര്‍ ഡോ. എ.ആര്‍. ശ്രീകൃഷ്ണനും പ്രഭാഷണങ്ങള്‍ നടത്തും.

വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാകും. മികച്ച കവിതാസമാഹാരത്തിനുള്ള കൃഷ്ണഗീതി പുരസ്‌കാരം ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിനും, മികച്ച കൃഷ്ണനാട്ട കലാകാരനുള്ള കുട്ടിയനുജന്‍ രാജ സ്മാരക പുരസ്‌കാരം കെ. സുകുമാരനും സമര്‍പ്പിക്കും. പട്ടത്താനത്തിന് മുന്നോടിയായി നടന്ന സംസ്‌കൃത മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവുമുണ്ടാകും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ രേവതിപട്ടത്താന സമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണനുണ്ണി രാജ, സെക്രട്ടറി ഡോ. സുജിത്ത് വര്‍മ്മ, ട്രഷറര്‍ പി.കെ. പ്രദീപ്കുമാര്‍ രാജ, തളി ദേവസ്വം എക്സി. ഓഫീസര്‍ പി.സി. ബിജുരാജ്, സമിതി അംഗം പി.കെ. മാനവ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Tags: Revathi Pattathanam
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies