"ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം", രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2025, 06:38 pm IST
Facebook
Twitter
WhatsAppTelegram

ജയശ്രീ റാം എന്നെഴുതിയതും ഭ​ഗവാൻ ഹനുമാന്റെ ടാറ്റു ചെയ്തതും എനിക്ക് എല്ലായപ്പോഴും ശക്തി പകരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ വനിത ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ദീപ്തി ശർമ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നേടി, ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വനിതാ ടീമം​ഗങ്ങൾ മോദിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗാണ് ഹൃദ്യമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവരുള്‍പ്പെടെയുള്ള ടീം അംഗങ്ങളും കോച്ച് അമോല്‍ മജുംദാറും ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസുമാണ് പ്രധാനമന്ത്രിയെ കണ്ടത്. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി രണ്ട് മണിക്കൂറോളം പ്രധാനമന്ത്രിയുമായി താരങ്ങൾ സംവദിച്ചു. ചിരിയും തമാശകളും നിറഞ്ഞതായിരുന്നു ആ കൂടിക്കാഴ്ച. കളിക്കളത്തിലെ അവരുടെ ആവേശത്തെയും മനോദൈര്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഇതിനിടെ ടീമിന്റെ മുൻനിര ബാറ്ററായ ഹ​ർലീൻ ഡിയോൾ മോദിയോട് ചോദിച്ച ചോദ്യം എല്ലാവരിലും ചിരിപടർത്തി. ഇത്രയധികം ഉത്തരവാദിത്തതിനിടെയിലും എങ്ങനെയാണ് അങ്ങയുടെ ചർമപരിപാലനം നടക്കുന്നത്. അതിന്റെ റൂട്ടീൻ അറിയാൻ തങ്ങൾക്ക് ആ​ഗ്രഹമുണ്ട് എന്നായിരുന്നു ചോദ്യം. താൻ കണ്ണാടി നോക്കുന്ന ആളല്ലെന്നും തന്റെ ഭാരതീയരുടെ സ്നേഹമാണ് അതിന് കാരണമെന്നും പ്രധാനമന്ത്രി പുഞ്ചിരിയോടെ മറുപടി നൽകി.

കൂടിക്കാഴ്ചയ്‌ക്കിടെ ടീമംഗങ്ങൾ ഒപ്പിട്ട ‘നമോ ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ടീമിന്റെ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ലോകകപ്പിലെ കഠിനമായ തുടക്കത്തിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച മനക്കരുത്തും സ്ഥിരോത്സാഹവും അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സംസാരിച്ചുതുടങ്ങിയത് 2017-ലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ്. അന്ന് ട്രോഫി ഇല്ലാതെ പ്രധാനമന്ത്രിയെ കണ്ട കാര്യം ഹർമൻപ്രീത് കൗർ ഓർത്തെടുത്തു. ഇന്ന് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇതുപോലെ ട്രോഫിയുമായി അദ്ദേഹത്തെ കൂടുതൽ തവണ കാണാൻ ആഗ്രഹിക്കുന്നതായും ഹർമൻപ്രീത് കൗർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ തങ്ങൾക്കെന്നും പ്രചോദനമാണെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. ഇന്ന് പെൺകുട്ടികൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെന്നും അത് പ്രധാനമന്ത്രി കാരണമാണെന്നും അവർ വ്യക്തമാക്കി.

ദീപ്തി ശർമ്മ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയതിനെക്കുറിച്ചും കൈയിൽ ഭഗവാൻ ഹനുമാന്റെ ടാറ്റൂ ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അത് തനിക്ക് ശക്തി നൽകുന്നുവെന്നായിരുന്നു ദീപ്തി ശർമയുടെ മറുപടി.

കായികതാരങ്ങളെ ആദരിച്ച പ്രധാനമന്ത്രി അവരുടെ വിജയകഥകൾ കേൾക്കുകയും അവരുടെ പ്രയത്നത്തെയും ആത്മവിശ്വാസത്തെയും പുകഴ്‌ത്തുകയും ചെയ്തു. മത്സരത്തിനിടെ പരിക്കേറ്റ പ്രതീക റാവൽ വീൽചെയറിലാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രതീകയ്‌ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന പ്രധാനമന്ത്രി ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഞായറാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം തങ്ങളുടെ കന്നി കിരീടം നേടിയത്. നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. ചരിത്ര വിജയം സ്വന്തമാക്കി കിരീടത്തിൽ മുത്തമിട്ട താരങ്ങൾക്ക് ഡൽഹിയിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. താജ് പാലസ് ഹോട്ടലിൽ താരങ്ങളെ റോസാപ്പൂവിതളുകൾ നൽകി സ്വീകരിച്ചു. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമായാണ് ഇന്ത്യൻ ടീം ലോക ജേതാക്കളാവുന്നത്.

Tags: Narendra Modiprime ministerchampionsWorld Champions India
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies