ഡയാലിസിസ് ധനസഹായം അനുവദിക്കാൻ സർക്കാർ ഡോക്ടർമാർക്ക് മടി: താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡയാലിസിസ് ധനസഹായം അനുവദിക്കാൻ സർക്കാർ ഡോക്ടർമാർക്ക് മടി: താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2025, 04:58 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസിന് സർക്കാർ  ധനസഹായം അനുവദിക്കാൻ സർക്കാർ ഡോക്ടർമാർ തടസം നിൽക്കുന്നതിൽ കർശന താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് പരാതിയുയർന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ധനസഹായം അനുവദിക്കാനും ഫണ്ട് ലാപ്സാവാതിരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു .

ആവശ്യമെങ്കിൽ ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ജില്ലാ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും വിളിച്ച് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് ധനസഹായം അനുവദിക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ വഴിയാണെന്നും ധനസഹായം അനുവദിക്കാൻ സൂപ്രണ്ടുമാർ വിമുഖത കാണിക്കുകയാണെന്നുമുള്ള ഇടുക്കി ജില്ലാ പഞ്ചായത്ത് ,അറക്കുളം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ഡോക്ടർമാരുടെ സംഘടനയുടെ തീരുമാന പ്രകാരമാണ് ചുമതല നിർവഹിക്കാൻ വിമുഖത കാണിക്കുന്നതെന്നും ഇത് ഫണ്ട് പാഴാകാൻ സാഹചര്യം ഒരുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജി. ഒ. നമ്പർ 1651 / 2023/ തദ്ദേശ സ്വയംഭരണം പ്രകാരമാണ് ആശുപത്രി സൂപ്രണ്ടുമാരെ ഇതിനായി ചുമതലപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സർക്കാർ തീരുമാനം. സൂപ്രണ്ടുമാരുടെ വിസമ്മതത്തിനെതിരെ 2025 മാർച്ച് 6 ന് ഇടുക്കി ജില്ലാ കളക്ടറും ഉത്തരവിറക്കി. ഡോക്ടർമാരുടെ നിസഹകരണം കാരണം മുൻ വർഷത്തെ ഫണ്ട് ലാപ്സാവാനുള്ള സാഹചര്യമുണ്ടായി. പദ്ധതിനിർവഹണത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് അറക്കുളം സി എച്ച് സി മെഡിക്കൽ ഓഫീസർ അറക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അത് അച്ചടക്കലംഘനവും ഭരണഘടനാപരമായ നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഡയാലിസിസ് ധനസഹായത്തിന്റെ ഗുണഭോക്താക്കൾ പാവപ്പെട്ട രോഗികളാണ്. സർക്കാർ ഉദ്യോ ഗസ്ഥരുടെ നിസഹകരണം കാരണം ഇവർക്ക് ധനസഹായം വൈകിയാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് .

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ട്. രോഗികൾക്ക് യഥാസമയം ലഭിക്കേണ്ട ധനസഹായം ലഭിക്കാതിരുന്നാൽ അതിന്റെ ഉത്തരവാദി അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമായിരിക്കുമെന്നും ജസ്‌റ്റിസ് അലക്സാണ്ടർ തോമസ് ഓർമ്മിപ്പിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 2 മാസത്തിനകം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും കമ്മീഷനെ അറിയിക്കണം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

Tags: Dialysis
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies