കൊല്ലം : കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം പി രംഗത്ത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനായി രൂപീകരിച്ച കോർ കമ്മിറ്റിയിൽ എസ്.സി/എസ്.ടി.വിഭാഗങ്ങളെ ഒഴിവാക്കി എന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആരോപണം.
ഗുരുതരമായ അനീതിയും, വിവേചനവും ആണെന്നും കെ.പി.സി.സി.പ്രസിഡൻ്റിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും കൊടിക്കുന്നിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇക്കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് സൂചിപ്പിച്ചിരുന്നു.കീഴ് ഘടകങ്ങളിലെ കമ്മിറ്റികളോട് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞെങ്കിലും അത് നടപ്പില്‍ വന്നിട്ടില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആരോപണം. ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ദീപാ ദാസ് മുൻഷിക്ക് കൊടിക്കുന്നിൽ സുരേഷ് എം പി കത്തയച്ചു.















