ബിഹാറിൽ കോൺഗ്രസ് ഒറ്റക്കത്തിൽ ഒതുങ്ങുമ്പോകൾ രാഹുലിനെ തെരഞ്ഞ് സോഷ്യൽ മീഡിയ. വോട്ട് ചോരി പോരാളി എവിടെ ആണെന്നാണ് സോഷ്യൽ മീഡിയ ഒട്ടാകെ ചോദിക്കുന്നത്. രാഹുലിനെ ട്രോളിക്കൊണ്ടുള്ള മീമുകളാൽ ഇൻ്റർനെറ്റ് നിറഞ്ഞിരിക്കുകയാണ്.
‘തേജ്വസിയെയും മഹാസഖ്യത്തെയും കുഴിയിൽ തള്ളിയിട്ട് രാഹുൽ അവധിക്കാലം ആഘോഷിക്കുകയാണോ’ എന്നാണ് ഒരാൾ ചോദിക്കുന്നത്. ‘രാഹുലും കോൺഗ്രസും കൂടി ആ തേജസ്വിയെ നശിപ്പിച്ചു, വീണ്ടും നിതീഷ് തന്ന മുഖ്യമന്ത്രി’, ‘പട്ടായയിലേക്ക് ടിക്കറ്റ് എടുത്തോ’, ‘പവർ പോയിൻറ് പ്രസൻറേഷൻ ഏറ്റില്ല, അമ്മേ മോൻ വീണ്ടും വന്നു’ എന്നിങ്ങനെ പോകുന്നു ട്രോളുകളും പോസ്റ്റുകളും.
രാഹുലിന്റെ വ്യാജ ആരോപങ്ങൾ മഹാസഖ്യത്തിന്റെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബോംബ് എന്ന് പറഞ്ഞ് രാഹുൽ കൊണ്ടുവരുന്ന ആരോപണങ്ങൾ എല്ലാം ഒന്നോന്നായി ചീറ്റി പോകുന്നതും മുന്നണിക്കുള്ളിൽ അസ്വസ്ഥത കൂട്ടിയിരുന്നു.















