കോഴിക്കോട്: പലസ്തീൻ – ഇസ്രായേൽ സംഘർഷത്തിന് പിന്നിൽ പലസ്തീൻ ആണെന്ന് തുറന്ന് സമ്മതിച്ച് മുസ്ലിം ലീഗ് നേതാവ്. ലോകം മുഴുവൻ കൈവശപ്പെടുത്തി ആളുകളെ തമ്മിലടിപ്പിക്കുകയാണ് പലസ്തീന്റെ ലക്ഷ്യമെന്നും മുൻ എംഎൽഎ അഡ്വ. കെ എൻ എ ഖാദർ പറഞ്ഞു.
പലസ്തീൻ അനാവശ്യ സംഘർഷമുണ്ടാക്കുകയായിരുന്നു എന്നും ഇസ്രായേലിന്റെ ഭാഗത്ത് തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പാലോളി അബ്ദുറഹിമാൻ രചിച്ച പലസ്തീൻ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പരാമർശം.
പാലസ്തീനെ അനുകൂലിച്ച് റാലികളും സംഗമങ്ങളും നടന്ന സ്ഥലമാണ് കോഴിക്കോട്. മുസ്ലീംലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവർ ഇത്തരം പരിപാടിയിൽ സജീവമായിരുന്നു. കുട്ടികളെയും സ്ത്രീകളെയും കൊല്ലാക്കൊല ചെയ്യുന്ന ഹമാസ് എന്ന ഭീകരസംഘടനയെ തള്ളപ്പറയാൻ എന്നാൽ ഒരിക്കൽ പോലും ഇവർ തയ്യാറായില്ല. അതിനിടെയാണ് കെ എൻ എ ഖാദർ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.















