തൃശൂർ: ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur Railway Station on EPC Mode) പദ്ധതിയുടെ കരാർ അംഗീകാര പത്രം (Letter of Acceptance – LOA) റയിൽവേ നൽകിയതായി അദ്ദേഹം അറിയിച്ചു.
344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള ആധുനിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ദക്ഷിണ റെയിൽവേ അംഗീകരിച്ച ഈ പദ്ധതി, നമ്മുടെ തൃശ്ശൂരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും നിർണായകമാണ്.
913 ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പണികളും പൂർത്തിയാക്കാൻ ആണ് റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.















