വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായി വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. ഇയാൾക്കു പരുക്കുണ്ട്. 2021 ൽ അമേരിക്കയിൽ എത്തിയ 29 കാരനായ അഫ്ഗാൻ പൗരനാണ് അക്രമിയെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമാണോ എന്നും സംശയമുണ്ട്.
വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹൗസിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. വെടിവെപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ട്രംപ് 500 നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി വാഷിംഗ്ടണിലേക്ക് അയയ്‌ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.















