മലപ്പുറം: യുവതിയുടെ കാലിൽ കെട്ടിവെച്ച് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമം പോലീസ് പിടികൂടി. നിലമ്പൂർ എടക്കരയിലാണ് പോലീസ് വൻ ലഹരി മരുന്നു വേട്ട നടത്തിയത്. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരിൽ നിന്നും 74. 6ഗ്രാം ഹാഷിഷ് ഓയിലും, 39 . 6ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
യുവാവിനെയും യുവതിയെയും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടി. സുബീനയുടെ കാലിൽ കെട്ടിവച്ചായിരുന്നു ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി, നാർക്കോട്ടിക് സെൽ എസ് ഐ കെ ആർ ജസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.















