ലക്നൗ: പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസയിലെ അദ്ധ്യാപകന് യുവതിയുടെ ചാട്ടവാർ അടി. യുപിയെ അമേഠിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘ നിങ്ങൾ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കൽ തെളിവുണ്ട്. നിങ്ങളുടെ കുറ്റം ഏറ്റുപറയുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും’- എന്ന് യുവതി പറയുന്നുണ്ട്. അതേസമയം മദ്രസാ അദ്ധ്യാപകൻ കൈക്കൂപ്പി അള്ളാ എന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
യുവതിക്കൊപ്പമെത്തിയ മറ്റൊരു സ്ത്രീയാണ് വീഡിയോ പകർത്തിയത്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ 11 തവണയാണ് യുവതി മൗലാനയെ ചാട്ട കൊണ്ട് അടിച്ചത്.
ജാമോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ബഹ്മർപൂർ ഗ്രാമപഞ്ചായത്തിലെ ഒരു മദ്രസയിലെ അദ്ധ്യാപകനായ മൗലാന ഹസീബിനാണ് ചാട്ടവാർ കൊണ്ട് അടികിട്ടിയത്. ഇയാൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ട്.















