കൊല്ലം അഷ്ടമുടിക്കായലിൽ ഡിസംബർ 6-ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-2025 ന് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചു. അഷ്ടമുടിക്കായലിന്റെ ആവേശത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് എന്ന കുറിപ്പോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
ദേശീയ പ്രൊമോഷൻ ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സ്കീം പ്രകാരം 15 ലക്ഷം രൂപയുടെ അംഗീകാരമാണ് കേരള സർക്കാരിന്റെ അപേക്ഷ പ്രകാരം ലഭിച്ചത്. കേരളത്തിന്റെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഈ ജലോത്സവത്തിന് കേന്ദ്രസർക്കാർ നൽകുന്ന പിന്തുണ, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ ഉത്തേജനമാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.















