പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഉറ്റത്തോഴൻ ഫെന്നി നൈനാന് നാണംകെട്ട തോൽവി. തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ഇവിടെ ജയിച്ചത്. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്.
രാഹുൽ മാങ്കൂട്ടത്തിതെരിയുള്ള ബലാത്സംഗ- ഗർഭച്ഛിദ്ര കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. യുവതിയെ റിസോർട്ടിൽ എത്തിച്ചത് ഫെനി നൈനാൻ എന്നാണ് പരാതിയിൽ പറയുന്നത്. ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു.















