കണ്ണൂർ : നടിയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.
കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്.ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ കുറ്റവാളികളായി കണ്ടെത്തിയവർക്ക് ഇന്നലെയാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്.















