സിഡ്നി: ഓസ്ട്രേലിയയിൽ വെടിവയ്പ്പിനെ തുടർന്ന് എട്ട് പേർക്ക് പരിക്ക്. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
വെടിവയ്പ് നടന്ന സ്ഥലത്ത് പൊലീസ് ഓപ്പറേഷൻ നടക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ പൊലീസ് നിർദേശങ്ങൾ അനുസരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
പരിക്കേറ്റ ആളുകളെ സ്ട്രകച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















