റഫാൽ യുദ്ധവിമാനങ്ങളിലെ റഡാർ ഘടകങ്ങൾ മലയാളിയുടെ ഉമസ്ഥതയിലുള്ള കമ്പനി നിർമിക്കും; എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് പ്രതിരോധ സ്ഥാപനവുമായി ധാരണയായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഫാൽ യുദ്ധവിമാനങ്ങളിലെ റഡാർ ഘടകങ്ങൾ മലയാളിയുടെ ഉമസ്ഥതയിലുള്ള കമ്പനി നിർമിക്കും; എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് പ്രതിരോധ സ്ഥാപനവുമായി ധാരണയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 09:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ ഇനി തദ്ദേശീയമായി നിർമിക്കും. ഇതിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.

26 റഫാൽ വിമാനങ്ങൾക്ക് ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ തമ്മിൽ കരാറുണ്ടാക്കിയിരുന്നു. ഈ വിമാനങ്ങൾക്കുളള ഘടകങ്ങളാണ് എസ്എഫ്ഒ ടെക്നോളജീസ് നിർമിക്കുക. ഇടപാടിന്റെ മൂല്യമോ കാലാവധിയോ വെളിപ്പെടുത്തിയിട്ടില്ല. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് എസ്എഫ്ഒ ടെക്‌നോളജീസ്. റഫാൽ നിർമാതാക്കളായ ദാസോയുടെ പങ്കാളികളാണ് താലെസ്.

കരാർ പ്രകാരം, റഫാൽ യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ‘ആർ.ബി.ഇ.2’ റഡാറിന്റെ ഉയർന്ന മൂല്യമുള്ള സങ്കീർണ്ണ വയർ ഘടനകളാണ്  എസ്എഫ്ഒ ടെക്‌നോളജീസിന് നിർമിക്കുക. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാൽ പദ്ധതിക്കായി തദ്ദേശീയമായി നൽകുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ് എഫ് ഒ ടെക്‌നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.

മേക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷൻസ് ആൻഡ് പെർഫോമെൻസ് വിഭാഗം സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനും എസ്.എഫ്.ഒ ടെക്‌നോളജീസുമായുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാർ.

ഒരുമിച്ചു നടത്തുന്ന എല്ലാ പ്രോജക്റ്റുകളിലും എസ് എഫ് ഒ ടെക്നോളജീസ് നവീകരണവും വിശ്വാസ്യതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഉൽപന്നങ്ങളുടെ ഗുണമേന്മയിലും പ്രവർത്തന വൈദഗ്ധ്യത്തിലും പിന്തുണ നൽകി രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിലിപ്പ് നൊചെ അഭിപ്രായപ്പെട്ടു.

റാഫൽ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിൽ സജീവമായി പങ്കുചേരുന്നതിലൂടെ ഇന്ത്യൻ ഇക്കോസിസ്റ്റത്തിൽ പ്രാദേശിക ഉൽപാദനക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയർമാനും എം.ഡി.യുമായ എൻ. ജഹാൻഗീർ പറഞ്ഞു. കൂടുതൽ ഇന്ത്യൻ പ്രതിരോധ കമ്പനികളുമായി സഹകരണത്തിന് തയ്യാറെടുക്കുകയാണെന്നും  താലെസ് കമ്പനി വ്യക്തമാക്കി.

Tags: RafealKerala company
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies