ഭീഷണി ഇങ്ങോട്ട് വേണ്ടാ,  നിലപാട് കടുപ്പിച്ച് ഇന്ത്യ; ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം വിദേശകാര്യമന്ത്രാലയം അടച്ചുപൂട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീഷണി ഇങ്ങോട്ട് വേണ്ടാ,  നിലപാട് കടുപ്പിച്ച് ഇന്ത്യ; ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം വിദേശകാര്യമന്ത്രാലയം അടച്ചുപൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 08:23 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ഇന്ത്യൻ എംബസി അക്രമിക്കുമെന്ന് ബംഗ്ലാദേശ് നേതാക്കൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലാണ് വിസ അപേക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്.

1971-ലെ പാകിസ്ഥാനുമായുള്ള വിമോചന യുദ്ധത്തിന്റെ 54-ാം വാർഷികമായ വിജയ് ദിവസ് ന്ത്യ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി. കൂടാതെ ഇന്ത്യയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വേർപ്പെടുത്തുമെന്നും ബംഗ്ലാദേശിലെ എൻ‌സി‌പി നേതാവ് ഹസ്നത്ത് അബ്ദുള്ളയുടെ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബം​ഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ധാക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള തീവ്രവാദ ​ഗ്രൂപ്പുകളുടെ പദ്ധതിയിലുള്ള ആശങ്കയും ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ ഇടക്കാല സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബം​ഗ്ലാ​ദേശ് ഇടക്കാല സർക്കാരിന്റെ നിയന്ത്രണത്തിലായതോടെ മതമൗലിക ​ഗ്രൂപ്പുകൾ ഭരണത്തിൽ നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ്. ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രസംഘടനകൾ പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്. ശക്തമായ നയതന്ത്ര ബന്ധം നിലനിന്നിരുന്ന രാജ്യങ്ങൾ തമ്മിൽ ബന്ധം വഷളാകാനുള്ള പ്രധാന കാരണവും ഇത്തരം ഇടപെടലുകളാണ്.

ബം​ഗ്ലാദേശിൽ അടിക്കടിയുണ്ടാകുന്ന ഇന്ത്യ വിരുദ്ധ സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഇടക്കാല സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം  വിഷയത്തിൽ ഇന്ത്യയ്‌ക്കുള്ള ആശങ്കയും പ്രതിഷേധവും ബം​ഗ്ലാദേശ് ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

Tags: dhakavisa center
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies