തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2025, 07:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ റൂട്ടില്‍ ഉച്ചയ്‌ക്ക് 12 മണി മുതല്‍ രാത്രി 9:15 വരെ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്നാണ് അശ്വിനി വൈഷ്ണവ് ഈ നിര്‍ദ്ദേശം നല്‍കിയത്.തീര്‍ത്ഥാടന-സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനം ഉൾപ്പെടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സുരേഷ് ഗോപി അറിയിച്ചു. തൃശൂര്‍ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാനും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷന്‍ വികസിപ്പിക്കുന്നത് ഉപകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു..

ഇരിങ്ങാലക്കുട – തിരൂര്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്നലെ (19-12-2025) കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നമ്മുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു.

ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ താഴെ നൽകുന്നു:

1. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം
* ഇരിങ്ങാലക്കുട സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിച്ചു.
* സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനം അതിവേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
* തൃശ്ശൂർ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാനും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷൻ വികസിപ്പിക്കുന്നത് ഉപകരിക്കും.

2. ഇരിങ്ങാലക്കുട – തിരൂർ റെയിൽവേ ലൈൻ
* ഇരിങ്ങാലക്കുട – തിരൂർ പാത യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
* ഈ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
* ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

3.ഗുരുവായൂർ – തൃശ്ശൂർ പുതിയ ട്രെയിൻ
* ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിൽ ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 9:15 വരെ ട്രെയിനുകൾ ഇല്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെടുത്തി.
* ഈ റൂട്ടിൽ തീർത്ഥാടന-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശിച്ചു.

Tags: Central minister Suresh Gopi
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies