'ഒറ്റപ്പെട്ട സംഭവം, എല്ലാ ഏഷ്യൻ രാജ്യങ്ങളിലും നടക്കുന്നത്'; ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവം; നിസ്സാരവൽക്കരിച്ച് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഒറ്റപ്പെട്ട സംഭവം, എല്ലാ ഏഷ്യൻ രാജ്യങ്ങളിലും നടക്കുന്നത്’; ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവം; നിസ്സാരവൽക്കരിച്ച് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 10:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ച് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം. ഒറ്റപ്പെട്ട സംഭവമാണെന്നും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നുമാണ് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രതികരണം. ദീപു ചന്ദ്രദാസിന്റെ ക്രൂര കൊലപാതകത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രതികരണവുമായി രംഗത്തെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് ഇസ്ലാമിസ്റ്റുകൾ 27 കാരനെ കൊലപ്പെടുത്തിയത്. ഇസ്ലാമതത്തിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മർദിച്ചു കൊലപ്പെടുത്തിയ ശേഷം മതഭീകരവാദികൾ മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു.

ബം​ഗ്ലാദേശിൽ ഇപ്പോഴും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. അരക്ഷിതാവസ്ഥയും ആക്രമവും ആളിപടരുന്നതിനാൽ ഫെബ്രുവരി 12 ന് പ്രഖ്യാപിച്ച പൊതു തെരഞ്ഞെുപ്പ് നടക്കുമോ എന്നകാര്യവും സംശയമാണ് ഇടക്കാല ഭരണകൂടത്തിന്റെ ഒത്താശയോടെ മതഭീകരവാദികൾ രാജ്യത്ത് അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരിയെ  കലാപകാരികൾ ചുട്ടുകൊന്നു. ബിഎൻപി നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്. കലാപകാരികൾ നേതാവിന്റെ വീട് അ​ഗ്നിക്കിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

അതേസമയം, ഇടക്കാല സർക്കാരിന്റെ ഹിന്ദുവേട്ടയിൽ മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിന്റെ വിശ്വാസ്യത അന്താരാഷ്‌ട്ര വേദിയിൽ തകർന്നുകൊണ്ടിരിക്കുകയാണ്.  ബം​ഗ്ലാദേശിലെ അരാജകത്വം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ അസ്ഥിരപ്പെടുത്തുമെന്നും ഹസീന പറഞ്ഞു.  മതഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കിയതിന് മുഹമ്മദ് യൂനുസ് സർക്കാരിനെ  അവർ നിശിതമായി വിമർശിച്ചു. യൂനുസ് തീവ്രവാദികളെ കാബിനറ്റ് സ്ഥാനങ്ങളിൽ നിയമിക്കുകയും, തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇതോടെ അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾ സമൂഹത്തിന്റെ എല്ലാം കോണുകളിലും സജീവമായി. ഇതാണ് ബംഗ്ലാദേശിൽ സംഭവിച്ചതെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ ഹസീന പറഞ്ഞു.

Tags: bengladesh
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies