ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ, മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി'; 93-ാമത് തീർത്ഥാടനം ഉദ്‌ഘാടനം ചെയ്‌ത് ഉപരാഷ്‌ട്രപതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ, മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി’; 93-ാമത് തീർത്ഥാടനം ഉദ്‌ഘാടനം ചെയ്‌ത് ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2025, 01:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം ബി രാജേഷ്, ശശി തരൂർ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമി ബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ – മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമാപനവും സ്വാമി സത്യവ്രത സമാധി ശതാബ്ദിയും ഒരുമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർത്ഥാടനം നടക്കുന്നത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ് എന്നും ആ പ്രചോദനം ഇനിയും തുടരും എന്നും ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ പറഞ്ഞു.

“മനസിൻ്റേയും ശരീരത്തിൻ്റേയും കേന്ദ്രമാണ് ശിവഗിരി, ജനങ്ങളുടെ മനസിന്റെ ഉദ്ധാരണമാണ് ഗുരു ലക്ഷ്യം വച്ചത്.അത് സാധൂകരിച്ചു.വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഒരു വിശ്വാസവും പൂർണമല്ല, അത്തരം വിശ്വാസം മനുഷ്യന്റെ മോചനത്തിനുമല്ല”.സി പി രാധാകൃഷ്ണൻ പറഞ്ഞു.

“ഗുരുജി എല്ലാത്തിനേയും സ്വീകരിച്ചയാളാണ്. ഭാവിയിലേക്ക് നയിച്ച ഗുരുവാണ് ശ്രീ നാരായണ ഗുരുഎല്ലാവരേയും ചേർത്ത് നിർത്തുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം.കേരളത്തിന്റെ ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഇല്ലാതിരുന്നെങ്കിൽ ഇത്തരമൊരു നവോത്ഥാനം ഉണ്ടാകില്ലായിരുന്നു. കേരളം രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ആണ് ആദിശങ്കരനും ശ്രി നാരായണ ഗുരുവും.ആദി ശങ്കരൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്ത് സമത്വം ഉണ്ടാകില്ലായിരുന്നു. ശ്രീ നാരയണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ”.സി പി രാധാകൃഷ്ണൻ പറഞ്ഞു.

മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി. വേദാന്തത്തിന്റെ ഭൂമിയാണ്. നല്ല സംഘാടനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാമി പ്രവർത്തിച്ചത്’ – ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തീർത്ഥാടന സമ്മേളനം നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും. 50 ലക്ഷത്തിലധികം തീർത്ഥാടകരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. 150ലധികം പദയാത്രകൾ ശിവഗിരിയിലെത്തും. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിലെ ഭക്തജനത്തിരക്ക് കുറയ്‌ക്കാൻ ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു.

Tags: Sivagiri PilgrimageVice President CP Radhakrishnanvice president of india
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies