എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ് ; ദേശീയപാതയിൽ എഎസ് കനാലിന് കുറുകെ മേല്‍പ്പാലം വരുന്നു , ജലഗതാഗതം ഇനി സുഗമമാകും; ടൂറിസത്തിനും പുത്തനുണർവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ് ; ദേശീയപാതയിൽ എഎസ് കനാലിന് കുറുകെ മേല്‍പ്പാലം വരുന്നു , ജലഗതാഗതം ഇനി സുഗമമാകും; ടൂറിസത്തിനും പുത്തനുണർവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2026, 12:38 pm IST
FacebookTwitterWhatsAppTelegram

ചേര്‍ത്തല: ദേശീയപാത കഞ്ഞിക്കുഴിയില്‍ എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കാൻ ജലഗതാഗതം സുഗമമാകാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്. എഎസ് കനാലിനു കുറുകെ കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ മേല്‍പാലം വരുന്നു.

ഇതോടെ ദീർഘകാലമായി മുടങ്ങി കിടന്ന എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കപ്പെടുകയും, വര്‍ഷകാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുകയാണ്. മേല്‍പാലം നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. മേല്‍പാലം വന്നാല്‍, ജില്ലയിലെ ടൂറിസവും ജലഗതാഗതവും മെച്ചപ്പെടുകയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടപടി സ്വീകരിച്ചതോടെയാണ് കഞ്ഞിക്കുഴി മേല്‍പ്പാലം യാഥാര്‍ഥ്യമായത്.

ആദ്യകാലങ്ങളില്‍ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേയ്‌ക്കും, ആലപ്പുഴയിലേയ്‌ക്കും കൊപ്രാ-തേങ്ങ പോലുള്ള ചരക്കുകള്‍ കൊണ്ടുപോയിരുന്നത് എഎസ് കനാലിലൂടെയായിരുന്നു. പിന്നീട് ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബണ്ട് നിര്‍മ്മിച്ചതോടെയാണ് കനാല്‍ മുറിഞ്ഞ് പോയത്. പ്രമുഖ കയര്‍ വ്യവസായിയും എന്‍ജിനീയറുമായ വി.വി.പവിത്രനായിരുന്നു ആദ്യകാല നിര്‍മാണ ചുമതല വഹിച്ചത്. ആറ് വരി പാത നിര്‍മ്മാണം വന്നതോടെയാണ് വിവിധയിടങ്ങളില്‍ നിന്നും മേല്‍പ്പാലം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്.

പാലം നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും ആദ്യം അനുകൂലമായ നിലപാട് ഉണ്ടായിരുന്നില്ല. ഇതിനായി സംസ്ഥാന സര്‍ക്കാരാണ് പണം മുടക്കേണ്ടതെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കേന്ദ്ര വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പണം മുടക്കി അഞ്ച് മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്.

പാലം വരുന്നതോടെ തദ്ദേശ നിവാസികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ എല്ലാം പരിഹരിച്ചു. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുകയും, പാലം, അണ്ടര്‍ പാസ്സും സൗകര്യപ്രദമായി രീതിയില്‍ നിർമ്മിക്കുകയും ചെയ്യും

1957ൽ നടപ്പാക്കിയ പദ്ധതിയാണ് എഎസ് കനാൽ. നിലവിലെ കനാൽ ചേർത്തലയിൽ തുടങ്ങി കഞ്ഞിക്കുഴിയിൽ ദേശീയപാതയ്‌ക്ക് പടിഞ്ഞാറു ഭാഗത്താണ് സമാപിക്കുന്നത്. 25 കിലോമീറ്റർ നീളത്തിൽ 20 മീറ്ററോളം വീതിയിലും ഇരുവശങ്ങളും വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു പദ്ധതി. ഇരുഭാഗങ്ങളിലും ഉണ്ടായിരുന്ന ചെറുതോടുകൾ വീതി കൂട്ടി അതിനോടു ചേർത്തു പുതിയ കനാൽ നിർമിക്കുകയായിരുന്നു ലക്ഷ്യം. മൂന്നു വർഷമെടുത്താണ് ഇരു ഭാഗത്തു നിന്നുള്ള കനാൽ കഞ്ഞിക്കുഴിവരെ എത്തിച്ചത്.
ദേശീയപാത കുറുകെ കടക്കാൻ കഴിയാതെ വന്നതോടെ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന കനാൽ കഞ്ഞിക്കുഴി ദേശീയപാതയ്‌ക്ക് കിഴക്കുഭാഗത്തും സമാപിച്ചു. ദേശീയപാത മുറിക്കാൻ കഴിയാതെ പോയതിനാൽ പദ്ധതി പൂർത്തിയാകാതെ പോകുകയായിരുന്നു . ഇപ്പോൾ ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ക‍ഞ്ഞിക്കുഴിയിൽ മേൽപാലം നിർമിച്ചാൽ അന്നുണ്ടായ തടസ്സം ഒഴിവാക്കി കനാൽ യാഥാർഥ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

കഞ്ഞിക്കുഴിയിൽ ദേശീയപാത തടസ്സമായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. അതിനാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ ഇപ്പോൾ പുതു ജീവൻ വന്നിരിക്കുന്നത്.

(എ എസ് കനാലിന്റെ പ്രതീകാത്മക ചിത്രം )

Tags: Union minister Nitin GadkariAS CanalKanjikkuzhi
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies