സാങ്കല്പിക മുഖ്യമന്ത്രികസേരയില്‍ നോട്ടമിട്ട് പി.ജെ കുര്യനും; തിരുവല്ലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുവാന്‍ നീക്കം
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാങ്കല്പിക മുഖ്യമന്ത്രികസേരയില്‍ നോട്ടമിട്ട് പി.ജെ കുര്യനും; തിരുവല്ലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുവാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2026, 05:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവല്ല : രാഷ്‌ട്രീയ വനവാസം അവസാനിപ്പിച്ച് പ്രൊ.പി.ജെ കുര്യന്‍ കളത്തിലിറങ്ങുന്നതായി സൂചന. വരുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുന്ന സാഹചര്യം ഉണ്ടായാൽ രമേശ് ചെന്നിത്തല – വി ഡി സതീശൻ – കെ സി വേണുഗോപാൽ പോരാട്ടത്തിനിടയിൽ സമവായ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുമെന്ന നിഗമനത്തിലാണ് പ്രൊ.പി.ജെ കുര്യന്‍ കളത്തിലിറങ്ങുന്നത്. അതിനായി തിരുവല്ലയിലാണ് കുര്യന്റെ കണ്ണ്.

ഇത് കൂടി പരിഗണിച്ചു കൊണ്ടാണ് മാധ്യമ ശ്രദ്ധയാകർഷിക്കുവാൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിക്ക് സീറ്റ് നൽകരുത് എന്നൊക്കെയുള്ള പ്രസ്താവനകൾ പി ജെ കുര്യൻ നടത്തിയത്. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യനുമായി രഹസ്യമായി ആശയ വിനിമയം നടത്തിയതിനെ തുടർന്ന് പി ജെ കുര്യൻ മലക്കം മറിയുകയായിരുന്നു.

നിലവില്‍ പി.ജെ കുര്യൻ മാത്രമാണ് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണ പി ജെ കുര്യനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

യു.ഡി.എഫിൽ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയിട്ടുള്ള മണ്ഡലമാണ് തിരുവല്ല. ഇത് റാന്നിയുമായി വെച്ചുമാറി തിരുവല്ലയില്‍ മത്സരിക്കുവാനാണ് പി.ജെ കുര്യന്‍ തയ്യാറെടുക്കുന്നത്. ഇതിനുള്ള ചരടുവലികള്‍ രഹസ്യമായി തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം.

തിരുവല്ലയില്‍ പി.ജെ. കുര്യന്‍ മത്സരരംഗത്ത് ഉണ്ടായാല്‍ സൂര്യനെല്ലി കേസുകള്‍ പ്രതിപക്ഷം ആയുധമാക്കും എന്നത് ഉറപ്പാണ് . രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പെൺവേട്ട കഥകൾക്കും കേസുകൾക്കും പിന്നാലെ സൂര്യനെല്ലി സ്ത്രീപീഡന കഥകള്‍ കൂടി വീണ്ടും ചര്‍ച്ചയില്‍ വരുന്നത് കോണ്‍ഗ്രസിന് കനത്ത ആഘാതമുണ്ടാക്കും എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുവാന്‍ ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് ജോസഫ് വിഭാഗവും പ്രചരിപ്പിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന് അണികള്‍ കാര്യമായി ഇല്ലാത്ത റാന്നി മണ്ഡലം നല്‍കുന്നതിലൂടെ കനത്ത പരാജയമായിരിക്കും ജോസഫ് ഗ്രൂപ്പിന് ഉണ്ടാകുക എന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിൽ.

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി ബിജെപി യുടെ നേതൃത്വത്തിൽ എൻ ഡി എ ക്രമമായ വളര്ച്ചയാണ് തിരുവല്ല നിയോജക മണ്ഡലത്തിൽ നേടിയത്. ഇക്കുറി തിരുവല്ലയിൽ എൻ ഡി എ വിജയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ മതം.

 

Tags: Rahul MankoottathilP. J. KurienThiruvalla Assembly
Share
Tweet
SendShare

More News from this section

എൻഎസ്എസ് ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല; അപകടത്തിൽ പരിക്കേറ്റ ജി. സുകുമാരൻ നായരെ സന്ദർശിച്ചു, കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു

തച്ചങ്കരിയെ നേരിട്ട് അറിയാം, ഇടപെടാൻ ആവശ്യപ്പെട്ടതും ഓർമയില്ല; 2011ലെ ‘അതീവരഹസ്യ’ കത്ത് വിവാദത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം

പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്ക് നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത്; ഒക്ടോബർ 9ന് തുടക്കം, ഒമ്പത് രാത്രിയും പത്ത് പകലും നീളുന്ന ആചാരപ്പെരുമയ്‌ക്ക് തലസ്ഥാനം ഒരുങ്ങുന്നു

മദ്യലഹരിയിൽ ബഹളം; ചോദ്യം ചെയ്ത ബന്ധുവിനെ അരിവാളിന് വെട്ടി, കണ്ണൂർ ആറളം ഫാമിൽ 29കാരി അറസ്റ്റിൽ

ടോമിൻ തച്ചങ്കരിക്കായി വി.ഐ.പി ഇടപെടൽ; ‘അതീവ രഹസ്യം’എന്ന് രേഖപ്പെടുത്തിയ രാജ്യസഭാംഗത്തിന്റെ കത്ത് പുറത്ത്, വിചാരണാനുമതിക്ക് മുമ്പ് നിവേദനം നൽകാൻ അവസരം തേടി

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച; ആറ് പ്രതികൾ അറസ്റ്റിൽ, നേരിട്ട് പങ്കെടുത്ത അഞ്ചുപേരും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളും പിടിയിൽ

Latest News

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകി; എറണാകുളം മുനിസിഫ് കോടതിയിൽ ഹർജി, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കണമെന്നും ആവശ്യം

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്‌ക്ക്

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

പഠനയാത്ര 5 ദിവസം മാത്രം, സെൽഫിയും റീലും എടുത്താൽ നടപടി; സ്ഥിരം അധ്യാപകർ നിർബന്ധം,ഗസ്റ്റ് അധ്യാപകരെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പാടില്ല: ടൂറുകൾക്ക് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

അബ്കാരി കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies