അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 08:13 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ/ടെഹ്റാൻ: മാസങ്ങളായി പശ്ചിമേഷ്യയെ ആശങ്കയിലാഴ്‌ത്തിയ സംഘർഷങ്ങൾക്ക് വിരാമമാകുന്നു.  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി  അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ 14-പോയിന്റ് ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചതോടെയാണ് കരാർ നിലവിൽ വന്നത്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിന്റെ പ്രതികരണം.

കരാറിലൂടെ സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും ഗൾഫ് മേഖലയിലെ കടൽഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. ലോക എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് വീണ്ടും സുരക്ഷിതമായി തുറക്കുന്നതിനും കടൽ ഉപരോധങ്ങൾ അവസാനിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്.

ഒപ്പം ഇറാന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യൺ ഡോളർ അമേരിക്ക നൽകും. ആണവായുധ നിർമാണത്തിൽ നിന്നും പിൻമാറാൻ  ഇറാൻ സമ്മതിച്ചതായി കരാറിൽ പറയുന്നു. അന്താരാഷ്‌ട്ര ആണവോര് ജ്ജ ഏജന് സിയുടെ (ഐഎഇഎ) മേൽനോട്ടത്തില് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാൻ ഇറാൻ സമ്മതിച്ചെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തർക്കവിഷയങ്ങളിലും പരിഹാരമായിട്ടില്ല. അടുത്ത 60 ദിവസത്തിനുള്ളിൽ വിശദമായ ചർച്ചകൾ നടത്തി അന്തിമ കരാറിലെത്താനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കരാർ ലംഘിക്കപ്പെട്ടാൽ കർശന നടപടികളിലേക്ക് മടങ്ങാൻ അമേരിക്ക മടിക്കില്ലെന്ന മുന്നറിയിപ്പും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്.

സമാധാന ധാരണയുടെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിപണികളിലും അനുകൂല പ്രതികരണമാണ് ഉണ്ടായത്. അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവുണ്ടായപ്പോൾ ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിലായി. പശ്ചിമേഷ്യയിലെ സംഘർഷം കുറയുമെന്ന പ്രതീക്ഷയാണ് വിപണികൾക്ക് ആത്മവിശ്വാസം നൽകിയത്.

എങ്കിലും കരാർ ദീർഘകാല സമാധാനത്തിന് വഴിയൊരുക്കുമോ എന്ന കാര്യത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന് സംശങ്ങളുണ്ട്. പരസ്പര വിശ്വാസം വീണ്ടെടുക്കുകയും കരാറിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കുകയും ചെയ്താൽ മാത്രമേ പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാനാകൂവെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

 

Tags: US-iran
ShareTweetSendShare

More News from this section

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അധികാരത്തിന്റെ അഹങ്കാരത്തിന് വൻ തിരിച്ചടി! രാജപക്‌സെ കുടുംബത്തെ പിടിച്ചുകുലുക്കി യോഷിത രാജപക്‌സെ അറസ്റ്റിൽ ;ജാമ്യത്തിൽ വിട്ടെങ്കിലും വിദേശ യാത്രാ വിലക്ക്; ലങ്കയിൽ വീണ്ടും രാഷ്‌ട്രീയ ഭൂകമ്പം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

Latest News

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies