സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 12:25 pm IST
Facebook
Twitter
WhatsAppTelegram

​വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന ഇറാൻ – യുഎസ് സമാധാന ധാരണ വൈകാതെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ പൂർണ്ണമായും സമ്മതിച്ച പശ്ചാത്തലത്തിൽ, ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ കൈവശമുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചു. ഇതോടെ സമാധാന ചർച്ചകൾക്കുള്ള വഴി തെളിഞ്ഞതായി ട്രംപ് വ്യക്തമാക്കി. ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഇന്ന് ഇന്ത്യൻ സമയം 3:30-ഓടെ പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ ധാരണ നിലവിൽ വന്നു. ഹിസ്ബുള്ളയെ വെടിനിർത്തലിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ഇറാന്റെ ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ.

സമാധാന ധാരണയുടെ ഭാഗമായി തങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസിൽ നിന്നും ഇസ്രായേലിൽ നിന്നും നഷ്ടപരിഹാരം വേണമെന്ന കടുത്ത ആവശ്യം ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിശദീകരണം ഇറാൻ ഇതുവരെ നൽകിയിട്ടില്ല. ​ലെബനനിലെ വെടിനിർത്തൽ നടപ്പിലായ സാഹചര്യത്തിൽ ഇറാനുമായി ഒരു അന്തിമ ധാരണയിലെത്തുന്നത് എളുപ്പമാകുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.

Tags: iran-USAnuclear weapon
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies