'​ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്ന മൗനം ഭയാനകമാണ്': അനൂപ് ആൻറണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘​ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്ന മൗനം ഭയാനകമാണ്’: അനൂപ് ആൻറണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 11:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ​ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ,  അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്ന മൗനം ഭയാനകമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി. ​തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടത്-വലത് മുന്നണികളുടെ കാപട്യം അദ്ദേഹം തുറന്നു കാട്ടിയത്.

” ബംഗ്ലാദേശിൽ അരങ്ങേറുന്ന സംഭവങ്ങൾ ലോക മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താൽ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികൾ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

ഒരു തുള്ളി ദയ പോലും കാണിക്കാതെയാണ് മതഭ്രാന്തന്മാർ ആ ജീവൻ ആഴങ്ങളിലേക്ക് താഴ്‌ത്തിയത്. ​ഇതൊരു രാഷ്‌ട്രീയ ഏറ്റുമുട്ടലല്ല; മറിച്ച് മതവിദ്വേഷത്തിന്റെ പേരിൽ നടപ്പാക്കുന്ന വംശഹത്യയാണ്. ​ബംഗ്ലാദേശിൽ ഈ ക്രൂരതകൾക്ക് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ്. എന്നാൽ കേരളത്തിൽ ഈ സംഘടന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിശ്വസ്ത സഖ്യകക്ഷിയായി തുടരുന്നു എന്നത് മതനിരപേക്ഷ സമൂഹം ഗൗരവത്തോടെ ചിന്തിക്കണം.

​മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ തികഞ്ഞ കാപട്യമാണ്…ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, സ്വന്തം അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്ന മൗനം ഭയാനകമാണ്..

​പലസ്തീനിലെ വിഷയങ്ങളിൽ നിലവിളിക്കുന്നവർ ബംഗ്ലാദേശിലെ സാധാരണക്കാരുടെ ചോര കാണാത്തത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തോടുള്ള വിധേയത്വം കൊണ്ട് മാത്രമാണ്..
​തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ​മതനിരപേക്ഷതയുടെ മറവിൽ തീവ്രവാദത്തോടുള്ള മൗനം ഇനി അംഗീകരിക്കാനാവില്ല. മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഓരോ മലയാളിയും ഇത്തരം ശക്തികളെയും അവരെ പാലൂട്ടി വളർത്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

​അധികാരത്തിന് വേണ്ടി തീവ്രവാദത്തെ പുൽകുന്നവർ നാളെ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തത്തിനാണ് വിത്തിടുന്നത് എന്ന കാര്യം നാം ഓരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”- അനൂപ് ആൻറണി പറഞ്ഞു.

Tags: Anoop Antony
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies