തിരുവല്ല റെയിൽവേ സ്റ്റേഷൻറെ വികസനം; സമഗ്ര റിപ്പോർട്ട് മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ച് അനൂപ് ആൻ്റണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനം; സമഗ്ര റിപ്പോർട്ട് മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ച് അനൂപ് ആൻ്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2026, 04:06 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്‌ക്ക് പ്രത്യേക പരിഗണന നൽകി വികസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള സമഗ്ര വികസന പദ്ധതി റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രി   അശ്വിനി വൈഷ്ണവിന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ഡൽഹിയിൽ കൈമാറി.

ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയിൽ തീർത്ഥാടകർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി വിപുലമായി വികസിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ശബരിമലയോടൊപ്പം ചക്കുളത്തുകാവ്, ദക്ഷിണ തിരുപ്പതി ശ്രീവല്ലഭ ക്ഷേത്രം, പരുമല പള്ളി, മാരാമൺ കൺവെൻഷൻ, നിരണം പള്ളി, മലയാലപ്പുഴ ക്ഷേത്രം, എടത്വ പള്ളി എന്നിവ ഉൾപ്പെടെയുള്ള നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ വലിയ വരവ് കണക്കിലെടുത്ത് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.

അതോടൊപ്പം, ആരോഗ്യ–വിദ്യാഭ്യാസ നഗരിയായി നില കൊള്ളുന്ന തിരുവല്ലയുടെ വികസനത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനുള്ള പ്രാധാന്യവും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേയുടെ ഉടമസ്ഥതയിൽ തിരുവല്ലയിൽ നിലവിലുള്ള വലിയ സ്ഥലവിസ്തീർണം ഈ വികസന പ്രവർത്തനങ്ങൾക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച്, റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുള്ള സ്ഥലങ്ങൾ നിലവിൽ കൃത്യമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നതായും മന്ത്രിയെ അറിയിച്ചു. വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, അമൃത എക്സ്പ്രസിനും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അനൂപ് ആൻ്റണി പ്രത്യേകമായി അഭ്യർത്ഥിച്ചു. ഈ വിഷയങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി അനൂപ് ആൻ്റണി അറിയിച്ചു.

Tags: Anoop AntonyAshwani Vaishnav
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies