അയ്യപ്പസ്വാമിയുടെ അനുഗ്രഹം ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് ഗായകൻ സൂര്യനാരായണൻ. തനിക്ക് മൂന്ന് വയസുവരെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് സ്റ്റാർ സിംഗർ മത്സരാർത്ഥി സൂര്യ നാരായണൻ പറയുന്നു. കഴിഞ്ഞ ദിവസം റിയാലിറ്റി ഷോ വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്നാം വയസ് വരെ വിക്ക് ഉണ്ടായിരുന്ന ആളാണ് ഞാൻ. അമ്മയും അപ്പയും പറഞ്ഞത് അതിന് ശേഷം നമ്മൾ മലയ്‌ക്ക് പോയി. വഴിപാട് ചെയ്തു. മല ഇറങ്ങിയതിന് ശേഷം എനിക്ക് വിക്ക് വന്നിട്ടില്ലെന്നാണ്, ഇതായിരുന്നു സൂര്യ നാരായണന്റെ വാക്കുകൾ.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സമാനമായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ബന്ധുവായ പെൺകുട്ടിക്ക് വിക്കു കാരണം അമ്മേ എന്നുപോലും വിളിക്കാൻ പറ്റില്ലാരുന്നു. അയ്യനെ ദർശിച്ച ശേഷം പൂർണ്ണമായും സുഖപ്പെട്ടു. ഇപ്പോൾ അവൾക്ക് 20 വയസായി. മിടുക്കിയായി പഠിക്കുന്നു. എന്നാണ് ഒരാൾ പങ്കുവെച്ച അനുഭവം.















