പനാജി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ദക്ഷിണ ഗോവയിലെ കെപെംൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന രാംനാഥ് ദാമോദർ സംസ്ഥാനിൽ ശനിയാഴ്ച ആരംഭിച്ചു. എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി, എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ എന്നിവർ വിദ്യാ ദേവതയായ സരസ്വതി ദേവിയുടെയും വിശ്വഗുരു വിവേകാനന്ദന്റെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ വിളക്ക് തെളിയിച്ചാണ് കേന്ദ്ര പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തത്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 106 പ്രമുഖ പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിച്ചേർന്നിട്ടുള്ളത്. എബിവിപി യുടെ സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും വരുംകാല കർമ്മ പദ്ധതി രൂപീകരണവും യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.
സംഘ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ചും, ആധുനിക എബിവിപി യുടെ ശിൽപ്പിയും മുൻ ദേശീയ അധ്യക്ഷനുമായ യശ്വന്ത് റാവു ഖേൽക്കറുടെ ജന്മശതാബ്ദി ആഘോഷം നടത്തേണ്ടതിനെക്കുറിച്ചും യോഗത്തിൽ ചർച്ച രണ്ട് ദിവസങ്ങളിലും നടക്കും















