എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു

സ്ക്രീൻ ടൈമിൽ നിന്ന് ഗ്രീൻ ടൈമിലേക്ക്’, ‘ഹോസ്റ്റൽ സർവേ ക്യാമ്പയിൻ എന്നീ കർമ്മ പരിപാടികളിലൂടെ ജീവിതശൈലിയിലെ മാറ്റത്തിനും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എബിവിപി ശ്രമിക്കും: ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 12:16 pm IST
Facebook
Twitter
WhatsAppTelegram

പനാജി:  അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി (CWC) യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ  സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 106 പ്രതിനിധികൾ   യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സംസ്കാരം, കായികം, സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നു. എബിവിപി യുടെ ഭാവിയിലെ പ്രവർത്തനങ്ങൾക്കായുള്ള വിശദമായ പ്രവർത്തന പദ്ധതി യോഗത്തിൽ രൂപീകരിച്ചു. സമകാലിക വിദ്യാഭ്യാസ, ദേശീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഗഹനമായ ചർച്ചകളോടൊപ്പം, 2026-ലെ സംഘടനാ വിചാർ ബൈഠക്-ന്റെ വിഷയം, ഘടന, രൂപരേഖ എന്നിവയെക്കുറിച്ചും യോഗത്തിൽ സമഗ്ര ആലോചന നടന്നു.

കൂടാതെ ഉത്തരാഖണ്ഡിൽ നടന്ന 71-ാം ദേശീയ സമ്മേളനത്തെ ക്കുറിച്ച് അവലോകനം നടത്തി. സംഘത്തിന്റെ ശതാബ്ദി വർഷം, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം, മഹാ റാണി അബ്ക്കയുടെ കിരീടധാരണത്തിന്റെ 500-ാം വാർഷികം, ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ബലിദാന വാർഷികം, യശ്വന്ത് റാവു കേൽക്കറിന്റെ ജന്മശതാബ്ദി, വന്ദേ മാതരത്തിന്റെ 150-ാം വർഷം, ഹൽദിഘട്ടി യുദ്ധത്തിന്റെ 450-ാം വർഷം, സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം, ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി, അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി, ഏകാത്മ മാനവ ദർശനം വിഭാവനം ചെയ്തതിന്റെ  60-ാം വർഷം എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ടുന്ന പരിപാടികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.

യോഗത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക ചർച്ചകൾ നടന്നു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ക്രമക്കേടുകൾ, അന്യായമായ രീതിയിലുള്ള ഫീസ് വർധനവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ കൂടിയാലോചനകൾ നടന്നു. കൂടാതെ, ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ആരംഭിച്ച ‘സ്ക്രീൻ ടൈമിൽ നിന്ന് ആക്റ്റിവിറ്റി ടൈമിലേക്ക്’ എന്ന ക്യാമ്പയിനിന്റെയും ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ‘ഹോസ്റ്റൽ സർവേ ക്യാമ്പയിനിന്റെയും’ വിശദമായ രൂപരേഖ യോഗം തയ്യാറാക്കി.

സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്  എബിവിപി യുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചതെന്ന് എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.

കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ, കഴിഞ്ഞ മൂന്ന് – നാല് മാസങ്ങൾക്കിടെ നടപ്പാക്കിയ ക്യാമ്പിനുകളെക്കുറിച്ചും പരിപാടികളെക്കുറിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ സമഗ്രമായി അവലോകനം ചെയ്തു എന്നും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.  ഫെബ്രുവരി മുതൽ ദേശീയ തലത്തിൽ ‘ഹോസ്റ്റൽ സർവേ ക്യാമ്പയിൻ’ നടത്തും എന്നും ഇതിലൂടെ വിദ്യാർത്ഥികൾ താമസസ്ഥലത്ത് നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

You sent

Tags: abvp
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies