കോഴിക്കോട്: എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കത്തിനെതിരേയെന്ന മട്ടിൽ നായർ ഈഴവ സമുദായങ്ങളെ അവഹേളിച്ച് വിവാദ പ്രസ്താവന നടത്തിയ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി തലയൂരാൻ ഖേദപ്രകടനവുമായി രംഗത്തെത്തി നാസര്‍ ഫൈസി കൂടത്തായി വിമർശനമെന്ന മട്ടിൽ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ഉള്ളിലെ കടുത്ത ഹിന്ദു വിരോധം കാരണമാണെന്ന
ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം.
പ്രസംഗത്തിനിടയിൽ ഉദാഹരിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും പ്രഭാഷകന്റെ ഭാഗത്തുനിന്ന് വന്ന പിഴവായി അതിനെ കണ്ടാൽ മതിയെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
സാമുദായിക സംഘടനകൾ ഐക്യപ്പെടുന്നതിൽ എതിർപ്പില്ല. ഇസ്‌ലാമിക വിരോധത്തിന്റെ പേരിലാകരുത് ഐക്യമെന്നു പറയാൻ ശ്രമിച്ച അദ്ദേഹം എസ്എൻഡിപി-എൻഎസ്എസ് സമുദായ നേതാക്കളുടെ കുടുംബാംഗങ്ങളെ അവഹേളിക്കുകയായിരുന്നു.
നായർ-ഈഴവ ഐക്യം ഉണ്ടാകരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കുമോയെന്നും പരസ്പരം വിവാഹം പോലും സമ്മതിക്കാത്തവർ മുസ്‌ലിം വിരോധത്തിന്റെ പേരിൽ ഒന്നിക്കുന്നത് ശരിയല്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു. ഈ അവഹേളനം വിവാദമായതിന് പിന്നാലെയാണ് ഖേദ പ്രകടിപ്പിച്ചുള്ള പ്രതികരണം.
‘ഐക്യം പറയുന്ന ആളുകൾ അതിന് വേണ്ടി ചെയ്യേണ്ട സാമാന്യ ഫോർമുലയുണ്ട്. ഈഴവ ജാതിക്കാരനാണ് വെള്ളാപ്പള്ളിയെങ്കിൽ സങ്കൽപ്പിച്ചുപറയട്ടെ, മകനെക്കൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ മകളെ വിവാഹം കഴിപ്പിച്ച് മാതൃക സ്ഥാപിക്കുവാൻ വെള്ളാപ്പള്ളിക്ക് സാധിക്കുമോ? ഐക്യം അവിടെ നിന്നും ആവട്ടെ. കെട്ടിച്ചുകൊടുക്കാൻ പോലും, കുടുംബ ബന്ധം ചേർക്കാൻ പോലും അയിത്തം പ്രകാരം മാറ്റി നിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ല.” നാസർ ഫൈസി കൂടത്തായി പറഞ്ഞു















