പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്‌ടറുടെ വാഹനം അപകടത്തിൽപ്പെട്ടു. ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരുമ്പോൾ കോന്നി മാമൂട്ടിലെ ഐസിഐസിഐ ബാങ്കിന് സമീപമായിരുന്നു അപകടം. കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കളക്‌ടർ പ്രേംകൃഷ്‌ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു.ഉടൻ തന്നെ കാറിലുണ്ടായിരുന്ന എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ല. അഞ്ച് പേർ കാറിലുണ്ടായിരുന്നതായാണ് വിവരം.















