കൊച്ചി: ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രക്കാര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു . മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. നിലവില്‍ നല്‍കിയിരുന്ന 10 ശതമാനം ഡിസ്‌കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.
ഈ പ്രത്യേക ഹ്രസ്വകാല ഓഫര്‍ 2026 ജനുവരി 26-ാം തീയതി മുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും. കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത്.ക്യൂവില്‍ നില്‍ക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാനാവുന്നതിനാൽ യാത്രക്കാർക്കും ഇത് സ്വീകാര്യമാകും എന്നാണ് പ്രതീക്ഷ
കൊച്ചി മെട്രോയുടെ ആകെ ടിക്കറ്റ് വില്‍പ്പനയുടെ 34 ശതമാനവും നിലവില്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ് നടക്കുന്നത്. പുതിയ ഓഫർ വരുന്നതോടെ ഈ ശതമാനക്കണക്ക് ഇനിയും ഉയര്‍ത്താനാണ് അധികൃതരുടെ നീക്കം.















