കണ്ണൂർ : പോലീസിനെതിരെ വാട്സ്ആപ് വഴി വർഗീയ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് എടുത്തു. ഹെൽമറ്റ് ധരിക്കാത്തതിന് പോലീസ് മുസ്ലിം യുവാക്കളെ ലക്ഷ്യംവെച്ച് വാഹന പരിശോധന നടത്തുന്നു എന്നായിരുന്നു വർഗീയ പ്രചാരണം.
മുസ്ലിം സമുദായത്തിനിടയിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. പയ്യന്നൂർ സ്വദേശി സുബൈർ, തൃക്കരിപ്പൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു വർഗീയ പ്രചാരണം
തായിനേരി എന്ന സ്ഥലത്തെ മഹല്ല് കമ്മിറ്റിയുടെ കൂട്ടായ്മയിൽ ഉള്ളതായ തായിനേരി എന്ന് ഗ്രൂപ്പിലേക്ക് ആണ് ഹെൽമെറ്റ് ധരിക്കാത്തതിന് പൊലീസ് മുസ്ളീം യുവാക്കളെ മാത്രം ലക്‌ഷ്യം വെച്ച് കൊണ്ട് വാഹന പരിശോധന നടത്തുന്നു എന്നും മറ്റുള്ളവരെ ആരെയും പരിശോധിക്കുന്നില്ലെന്നുമുള്ള സന്ദേശം എത്തിയത്.















