തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന് ഗ്രാമിന് 3,000 രൂ വർധിച്ച് 1,19,320 രൂപയിലെത്തി. 14,915 രൂപയാണ് ഒരു ഗ്രാമിന്റെ വില. സമാനമായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റന് 98,040 രൂപാണ് ഇന്നത്തെ വില. അതുപോലെ 14 കാരറ്റ് 76,320 രൂപയാണ്.
ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില 5,000 ഡോളർ നിലവാരം മറികടന്നു. ആഗോള രാഷ്‌ട്രീയ അസ്ഥിരതകളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കേ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാൻഡ് ഉയരുന്നതാണ് സ്വർണവില കുതിക്കാനുള്ള പ്രധാന കാരണങ്ങൾ.















