കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ പരസ്യ ഗാനത്തിൽ പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു.
സംഭവം ചർച്ചയായതോടെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വീഡിയോ എംഎസ്എഫ് ഡിലീറ്റ് ചെയ്തു . കെ എം സീതി സാഹിബ്, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയവരെല്ലാമുള്ള പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്. ഇത് എംഎസ്എഫ്ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ചയാതോടെ പിൻവലിക്കുകയായിരുന്നു.















